Image

സൂസാപാക്യവും ക്ലിമ്മിസ്സും പറഞ്ഞതിന്റെ പൊ­രുള്‍? (അനില്‍ പെ­ണ്ണുക്കര)

Published on 01 March, 2016
സൂസാപാക്യവും ക്ലിമ്മിസ്സും പറഞ്ഞതിന്റെ പൊ­രുള്‍? (അനില്‍ പെ­ണ്ണുക്കര)
ഏതു തെരഞ്ഞെടുപ്പ് വരുമ്പോഴും ന്യൂനപക്ഷ സമുദായങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ആകാറുണ്ട്. ഇത്തവണയും അത് സംഭവിച്ചു. ആദ്യ വെടി പൊട്ടിച്ചത് മാര്‍ ക്ലിമ്മിസ് തിരുമേനി ആയിരുന്നു. തിരുവനനതപുരത്തെ നാടാര് ക്രിസ്ത്യന്‍ വിഭാഗത്തെ ഓ ബി സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ ഉള്ള പ്രതിക്ഷേധം അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു. 

ഉമ്മന്‍ ചാണ്ടിക്ക് വോട്ടു ചെയ്യരുത് എന്ന് വരെ പറഞ്ഞു കളഞ്ഞു അദ്ദേഹം. ഈ നാടാര്‍ സംവരണ വിഷയത്തില്‍ രേമേഷ് ചെന്നിത്തല ആണ് പോലും കളിക്കുന്നത്. രണ്ടാമാത്തെ പ്രസംഗം നമ്മുടെ തിരുവനന്തപുരം അതിരൂപത ആര്ച്ച് ബിഷപ്പ് ഡോ. സു സൈ പാക്യം സൂസാപക്യം തിരുമേനിയുടെ ആയിരുന്നു. മദ്യത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്ട്ടികളെ തെരഞ്ഞെടുപ്പില്‌തോല്പ്പിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഇതേ ആശയം കത്തോലിക്കാസഭയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂര് അതിരൂപതയുടെ ഔദ്യോഗികപത്രമായ കത്തോലിക്ക സഭയിലൂടെയാണ് തീരുമാനം സഭ പുറത്തുവിട്ടിരിക്കുന്നത്. ലത്തീന് കത്തോലിക്ക സഭയും കത്തോലിക്കസഭയും മദ്യനിരോധനമെന്ന നയത്തില് അടിയുറച്ചു നില്ക്കുകയും മദ്യനിരോധനമല്ല, മദ്യവര്ജനമാണ് വേണ്ടതെന്ന അഭിപ്രായങ്ങളെ നഖശിഖാന്തം എതിര്ക്കുകയും ചെയ്യുമ്പോള് കേരളത്തിന്റെ ഭാവി ഭരണം മദ്യനയം തീരുമാനിക്കുമെന്ന പരുവത്തിലെത്തിയിരിക്കുകയാണ്.

മദ്യനിരോധനമല്ല, മദ്യവര്ജനമാണ് വേണ്ടതെന്നും മദ്യനിരോധനം നടപ്പിലാക്കിയ സ്ഥലങ്ങളിലെല്ലാം തന്നെ അത് പരാജയപ്പെട്ടിട്ടേയുള്ളൂവെന്ന സി.പി.എമ്മിന്റെയും സി.പി.ഐയുടെയും വക്താക്കള് നല്കിയ പ്രസ്താവനകളാണ് മദ്യനിരോധനത്തെ നിലനിര്ത്തുമെന്ന പ്രഖ്യാപനവുമായി ക്രിസ്തീയ സഭകളെ രംഗത്തിറങ്ങുവാന് നിര്ബന്ധിതരാക്കിയത്. മദ്യനിരോധനവും മദ്യവര്ജനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടിനെയും ഒരേ നിലപാട് വെച്ച് അളക്കുന്നത് ശരിയുമായിരിക്കില്ല. മദ്യം വര്ജിക്കണമെന്നത് മദ്യവിരുദ്ധ സംഘടനകളും സമിതികളും കാലങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. മദ്യത്തിനെതിരായ പ്രചാരണ പരിപാടികള് യഥേഷ്ടം സംഘടിപ്പിച്ചുവെങ്കിലും അതൊന്നും ഫലവത്തായില്ല. മദ്യം യഥേഷ്ടം ലഭ്യമാകുമ്പോള് അത് വര്ജിക്കണമെന്ന് പറയുന്നത് എവിടെയും ഏശുകയില്ല എന്നതായിരുന്നു ഇതില് നിന്നുണ്ടായ പാഠം.

ആ പാഠം ഉള്‌ക്കൊണ്ട് തന്നെയായിരിക്കണം മദ്യനിരോധനം യു.ഡി.എഫ് സര്ക്കാര് നടപ്പിലാക്കിയിട്ടുണ്ടാവുക. മദ്യലഭ്യത കുറയുമ്പോള് സ്വാഭാവികമായും ഉപഭോഗം കുറയുമെന്നത് വസ്തുതയാ­ണ്.

മദ്യനിരോധനത്തിലൂടെ മാത്രമേ മദ്യം വര്ജിക്കേണ്ടുന്നതിനെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താന് കഴിയൂ. അപ്പോള് മാത്രമേ ഉദ്ദേശിക്കുന്ന ഫലം സിദ്ധിക്കൂ. മദ്യം മുന്നില് വെച്ചുകൊടുത്ത് മദ്യവര്ജനത്തെക്കുറിച്ച് പറയുന്നതുകൊണ്ട് ഒരു ഫലവുമില്ല. മദ്യനിരോധനത്തിന് ശേഷം സംസ്ഥാനത്ത് മദ്യ ഉപയോഗം വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് ബീവറേജസ് കോര്പറേഷന് തന്നെ പുറത്തിറക്കിയ കണക്കില് പറയുന്നു.

മദ്യവില്പ്പനയില് കഴിഞ്ഞ മുപ്പത് വര്ഷമായി 12 ശതമാനം മുതല് 67 ശതമാനം വരെ വര്ധനവാണുണ്ടായിരുന്നത്. എന്നാല് കഴിഞ്ഞ പതിനെട്ടു മാസമായി കേരളത്തില് ബാറുകള് അടഞ്ഞുകിടക്കുന്നത് മൂലം വിദേശമദ്യത്തിന്റെ വില്പ്പന കുറഞ്ഞിരിക്കുന്നുവെന്നാണ് സര്ക്കാര് തന്നെ പറയുന്നത്. മദ്യനിരോധനം പരാജയമാണെന്നത് ചില മാധ്യമങ്ങളും മദ്യമുതലാളിമാരും ചില രാഷ്ട്രീയ നേതൃത്വങ്ങളും പടച്ചുവിടുന്നതാണ്. കൊച്ചിയില് കെ.സി.ബി.സി വിളിച്ചുചേര്ത്ത മദ്യവിരുദ്ധ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ആര്ച്ച് ബിഷപ്പ് ഡോ. സുസൈപാക്യം സഭയുടെ തീരുമാനം അര്ഥശങ്കക്കിടമില്ലാത്ത വിധം പ്രഖ്യാപി­ച്ചത്.

മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും മദ്യനിരോധനത്തിന് ശേഷം കേരളീയ സമൂഹത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന് കഴിഞ്ഞ ഫെബ്രുവരി 28ന് കത്തോലിക്ക സഭ ആചരിച്ച 'മദ്യവിരുദ്ധ ഞായറാഴ്ച' തീര്ത്തും പ്രയോജനപ്രദമായി. ആഗോളാടിസ്ഥാനത്തില് മദ്യവിപത്തിനെതിരേയുള്ള നയം രൂപപ്പെട്ടുവരുന്നു എന്നത് തന്നെ മദ്യം വിഷമാണെന്ന് ലോകം അംഗീകരിച്ചു എന്നതിന്റെ തെളിവാണ്. അടുത്ത പത്തുവര്ഷത്തിനുള്ളില് ലോകത്തുള്ള മദ്യ ഉപഭോഗം പത്തു ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കു­ന്നത്.

മദ്യം ആരോഗ്യത്തിനും മനസ്സിനും എന്തുമാത്രം ആഘാതമാണ് ഏല്പ്പിക്കുന്നത് എന്നത് ലോകം അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയാണീ നയരൂപീകരണം. പത്തു വര്ഷം കൊണ്ട് പത്തു ശതമാനം മദ്യ ഉപയോഗം കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നതെങ്കില് കഴിഞ്ഞ പതിനെട്ട് മാസം കൊണ്ട് മദ്യ ഉപയോഗത്തില് 24 ശതമാനം കുറവ് വരുത്താന് കേരളത്തിന് കഴിഞ്ഞിരിക്കുന്നു. സംവരണവും ,മദ്യവും എന്തായാലും അടുത്ത സര്ക്കാരിന്റെ കീറാമുട്ടി ആയിരിക്കുമെന്ന് ഉറപ്പായതാണ് ഈ രണ്ടു വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത്
സൂസാപാക്യവും ക്ലിമ്മിസ്സും പറഞ്ഞതിന്റെ പൊ­രുള്‍? (അനില്‍ പെ­ണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക