Image

ഗവ. മെഡി­ക്കല്‍ കോളേ­ജിലെ മള്‍ട്ടി സ്‌പെഷ്യാ­ലിറ്റി ബ്ലോക്കില്‍ പുതിയ തീവ്ര പരി­ച­ര­ണ­വിഭാ­ഗങ്ങള്‍ ആരം­ഭിക്കും : മുഖ്യ­മന്ത്രി

അനില്‍ പെണ്ണു­ക്കര Published on 01 March, 2016
ഗവ. മെഡി­ക്കല്‍ കോളേ­ജിലെ മള്‍ട്ടി സ്‌പെഷ്യാ­ലിറ്റി ബ്ലോക്കില്‍ പുതിയ തീവ്ര പരി­ച­ര­ണ­വിഭാ­ഗങ്ങള്‍ ആരം­ഭിക്കും : മുഖ്യ­മന്ത്രി
തിരു­വ­ന­ന്ത­പുരം ഗവ. മെഡി­ക്കല്‍ കോളേ­ജിനെ മിക­വിന്റെ കേന്ദ്ര­മാ­ക്കു­ന്ന­തി­നായി പുതിയ മള്‍ട്ടി സ്‌പെഷ്യാ­ലിറ്റി ബ്ലോക്കില്‍, പുതിയ തീവ്ര­പ­രി­ച­ര­ണ­വി­ഭാ­ഗ­ങ്ങ­ള്‍ ആരം­ഭി­ക്കു­മെന്ന് മുഖ്യ­മന്ത്രി ഉമ്മന്‍ചാണ്ടി അറി­യി­ച്ചു. നില­വി­ലുള്ള തീവ്ര­പ­രി­ച­ര­ണ­വി­ഭാ­ഗങ്ങളും അനു­ബന്ധ സൗക­ര്യ­ങ്ങളും അതേ­പടി നില­നിര്‍ത്തുമെന്നും മുഖ്യ­മന്ത്രി പറഞ്ഞു. 25.22 കോടി രൂപ വിനി­യോ­ഗിച്ച് ഏഴ് നില­ക­ളി­ലായി നിര്‍മ്മിച്ച മള്‍ട്ടി സ്‌പെഷ്യാ­ലിറ്റി ബ്ലോക്കിന്റെ ഉദ്ഘാ­ടന കര്‍മ്മം നിര്‍വ്വ­ഹിച്ച് പ്രസം­ഗി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം.

പുതിയ ബ്ലോക്കിന്, ഡോ. ആര്‍. കേശ­വന്‍നാ­യര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്ന് മുഖ്യ­മന്ത്രി നാമ­ക­രണം ചെയ്തു. മെഡി­ക്കല്‍ കോളേ­ജിന്റെ ആദ്യ­കാല വിക­സ­ന­ത്തിന് വില­പ്പെട്ട സംഭാ­വ­ന­കള്‍ നല്‍കിയ സൂപ്ര­ണ്ടും സര്‍ജറി വിഭാഗം മേധാ­വി­യു­മാ­യി­രുന്നു ഡോ. ആര്‍. കേശ­വന്‍ നായര്‍. മെഡി­ക്കല്‍ കോളേ­ജിനെ മിക­വിന്റെ കേന്ദ്ര­മാ­ക്കു­ന്ന­തി­നുള്ള ഊര്‍ജ്ജി­ത­മായ പ്രവര്‍ത്ത­ന­ങ്ങ­ളാണ് കഴിഞ്ഞ അഞ്ചു വര്‍ഷ­ങ്ങ­ളില്‍ നട­ത്തി­യ­തെന്ന് അധ്യ­ക്ഷ­പ്ര­സം­ഗ­ത്തില്‍ ആരോ­ഗ്യ­മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ ചൂണ്ടി­ക്കാ­ട്ടി. ഇത്ര­യ­ധികം വിക­സ­ന­പ്ര­വര്‍ത്ത­ന­ങ്ങള്‍ നടന്ന ഒരു കാല­ഘ­ട്ടവും ഉണ്ടാ­യി­ട്ടി­ല്ലെന്നും അദ്ദേഹം പറ­ഞ്ഞു. പുതിയ ബ്ലോക്കിന്റെ ഒന്നാം­നി­ല­യില്‍ 34 കിട­ക്ക­ക­ളോ­ടു­കൂ­ടിയ ആധു­നിക പോളിട്രോമ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്. രണ്ടാം നില­യില്‍ 24 കിട­ക്ക­ക­ളോ­ടു­കൂ­ടിയ അന­സ്‌തേഷ്യ വിഭാഗം മള്‍ട്ടി ഡിസി­പ്ലി­നറി ഐസിയു. മൂന്നാം ­നി­ല­യില്‍ കാര്‍ഡി­യോ­ളജി വിഭാഗത്തിന്റെ കാത്ത്‌ലാബ്. 18 കിട­ക്ക­കളോടു­കൂടിയ ഐസി­യു, സുഖം പ്രാപിച്ചുവ­രു­ന്ന­വര്‍ക്കായി 9 കിട­ക്ക­ക­ളുള്ള സ്റ്റെപ്പ് ഡൗണ്‍ ഐസി­യു. നാലാം­നി­ല­യില്‍ കാര്‍ഡി­യോ­തൊ­റാ­സിക് വിഭാ­ഗ­ത്തിന്റെ രണ്ട് അത്യാ­ധു­നിക ഓപ്പ­റേ­ഷന്‍ തീയ­റ്റ­റു­കള്‍. 18 കിട­ക്ക­ക­ളോ­ടു­കൂ­ടിയ ഐസി­യു. ഗ്രൗണ്ട് ഫ്‌ളോറില്‍ കേരളം, തമി­ഴ്‌നാട്, പുതു­ച്ചേരി സംസ്ഥാ­ന­ങ്ങള്‍ക്കാ­യുള്ള റീജ്യണല്‍ വയോ­ജന സംര­ക്ഷ­ണ­കേന്ദ്രം. ഐസി­യു, ഓപി, സ്ത്രീകള്‍ക്കും പുരു­ഷ­ന്മാര്‍ക്കും 16 കിട­ക്ക­കള്‍ വീത­മുള്ള വാര്‍ഡു­കള്‍. ഗ്രൗണ്ട് ഫ്‌ളോറി­നു­താ­ഴെ­യുള്ള ബേസ്‌മെന്റില്‍, അക്കാ­ഡ­മിക് സൗക­ര്യ­ങ്ങ­ളോ­ടു­കൂ­ടിയ ആധു­നിക മോര്‍ച്ചറി. അഞ്ച് മൃതദേഹ­ങ്ങള്‍ ഒരേ­സ­മയം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാ­നുള്ള സൗകര്യം. 60 മൃത­ദേ­ഹ­ങ്ങള്‍ സൂക്ഷി­ക്കാന്‍ ഫ്രീസറുകള്‍. റോഡ് ലെവല്‍ ബേസ്‌മെന്റില്‍ പാര്‍ക്കിം­ഗ്, ഭക്ഷ­ണ­ശാ­ല, ശൗചാ­ലയം അനു­ബന്ധ സൗക­ര്യ­ങ്ങള്‍ എന്നി­ങ്ങ­നെ­യാണ് ഏര്‍പ്പെ­ടു­ത്തു­ക­യെ­ന്നും ആരോ­ഗ്യ­മന്ത്രി അറി­യി­ച്ചു.

ചട­ങ്ങില്‍ എം.­എ. വാഹീദ് എം.­എല്‍.­എ., കൗണ്‍സി­ലര്‍ ജോണ്‍സണ്‍ ജോസഫ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ­ബീവി, മെഡി­ക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാ­സ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ. ഗിരി­ജ­കു­മാരി, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എല്‍. നിര്‍മ്മ­ല, എസ്.­എ.­ടി. ആശു­പത്രി സൂപ്രണ്ട് ഡോ. വി.­ആര്‍. നന്ദി­നി, ടി.­എം.­സി. അലുമ്‌നി പ്രസി­ഡന്റ് ഡോ. മാര്‍ത്താണ്ഡപിള്ള, എച്ച്.­ഡി.­എസ്. അംഗ­ങ്ങള്‍ എന്നി­വര്‍ പങ്കെ­ടു­ത്തു.
ഗവ. മെഡി­ക്കല്‍ കോളേ­ജിലെ മള്‍ട്ടി സ്‌പെഷ്യാ­ലിറ്റി ബ്ലോക്കില്‍ പുതിയ തീവ്ര പരി­ച­ര­ണ­വിഭാ­ഗങ്ങള്‍ ആരം­ഭിക്കും : മുഖ്യ­മന്ത്രി
ഗവ. മെഡി­ക്കല്‍ കോളേ­ജിലെ മള്‍ട്ടി സ്‌പെഷ്യാ­ലിറ്റി ബ്ലോക്കില്‍ പുതിയ തീവ്ര പരി­ച­ര­ണ­വിഭാ­ഗങ്ങള്‍ ആരം­ഭിക്കും : മുഖ്യ­മന്ത്രി
ഗവ. മെഡി­ക്കല്‍ കോളേ­ജിലെ മള്‍ട്ടി സ്‌പെഷ്യാ­ലിറ്റി ബ്ലോക്കില്‍ പുതിയ തീവ്ര പരി­ച­ര­ണ­വിഭാ­ഗങ്ങള്‍ ആരം­ഭിക്കും : മുഖ്യ­മന്ത്രി
ഗവ. മെഡി­ക്കല്‍ കോളേ­ജിലെ മള്‍ട്ടി സ്‌പെഷ്യാ­ലിറ്റി ബ്ലോക്കില്‍ പുതിയ തീവ്ര പരി­ച­ര­ണ­വിഭാ­ഗങ്ങള്‍ ആരം­ഭിക്കും : മുഖ്യ­മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക