Image

നോര്‍ത്ത് അമേ­രി­ക്കന്‍ ഐപിസി സഭ­ക­ളുടെ ലീഡേഴ്‌സ് കോണ്‍ഫ­റന്‍സ് ഡാള­സ്സില്‍

രാജു തര­കന്‍ Published on 01 March, 2016
നോര്‍ത്ത് അമേ­രി­ക്കന്‍ ഐപിസി സഭ­ക­ളുടെ ലീഡേഴ്‌സ് കോണ്‍ഫ­റന്‍സ് ഡാള­സ്സില്‍
നോര്‍ത്ത് അമേ­രി­ക്കന്‍ ഐപിസി സഭ­ക­ളില്‍ നിന്നുള്ള സഭാ­ശു­ശ്രൂ­ഷ­ക­രു­ടേയും ലീഡേ­ഴ്‌സി­ന്റേയും സംയു­ക്ത­സ­മ്മേ­ളനം ഐപിസി ഹെബ്രോന്‍ (ഗാര്‍ലന്റ്) സഭാ­മ­ന്ദി­ര­ത്തില്‍ ഏപ്രില്‍ 21 ന് ആരം­ഭി­ക്കു­ന്നു. അമേ­രി­ക്ക­യില്‍ വിവിധ സംസ്ഥാ­ന­ങ്ങ­ളില്‍ നില­വി­ലുള്ള ഈസ്റ്റേണ്‍ റീജി­യന്‍, സൗത്ത് ഈസ്റ്റേണ്‍ റീജി­യന്‍, സെന്റര്‍ റീജി­യന്‍, വെസ്റ്റേണ്‍ റീജി­യന്‍, മിഡ് വെസ്റ്റ് റീജി­യന്‍ എന്നി­വി­ട­ങ്ങ­ളില്‍ നിന്നുള്ള സഭാ­ശു­ശ്രൂ­ഷ­കരും സഭാ­ലീ­ഡേ­ഴ്‌സു­മാണ് ഈ കോണ്‍ഫ­റന്‍സില്‍ പങ്കെ­ടു­ക്കു­ന്ന­ത്.

സഭ പ്രതി­കൂല പീഡ­ന­ങ്ങളെ എങ്ങിനെ അഭി­മു­ഖീ­ക­രി­ക്കണം, ഐ.­ആര്‍.­എസ് നിയ­മ­ങ്ങള്‍, സാമ്പ­ത്തിക ഭര­ണ­സം­വി­ധാ­ന­ങ്ങള്‍, വിശ്വാ­സി­ക­ളുടെ സാംസ്കാ­രിക ആത്യാ­ത്മിക വിഷ­യ­ങ്ങള്‍ തുട­ങ്ങി­യ­വ­യാണ് ഈ കോണ്‍ഫ­റന്‍സിന്റെ മുഖ്യ­ചി­ന്താ­വി­ഷ­യം. റവ.­ഡോ.­ര­മേഷ് റിച്ചാര്‍ട്, ഡോ.­ഡേ­വിഡ് ഗിബന്‍, റവ.­ഡോ.­വ­ത്സന്‍ ഏബ്രഹാം തുട­ങ്ങി­യ­വ­രാണ് കോണ്‍ഫ­റന്‍സിന്റെ മുഖ്യ­പ്ര­ഭാ­ഷ­കര്‍.

കോണ്‍ഫ­റന്‍സ് ഹാളിനു സമീ­പ­മുള്ള ഡേയ്‌സ് ഇന്‍ ഹോട്ടല്‍ സമു­ച്ച­യ­ത്തില്‍ അതി­ഥി­കള്‍ക്ക് താമ­സ­സൗ­കര്യം ലഭ്യ­മാ­ണ്. കോണ്‍ഫ­റന്‍സില്‍ പങ്കെ­ടു­ക്കു­വാന്‍ താല്‍പര്യ­മു­ള്ള­വര്‍ 100 ഡോളറും (ശെിഴഹല) രണ്ട് വ്യക്തി­കള്‍ക്ക് 150 ഡോളര്‍ എന്ന നിര­ക്കില്‍ രജി­സ്റ്റര്‍ ചെയ്തി­രി­ക്ക­ണം. മാര്‍ച്ച് 31 ന് ശേഷം രജി­സ്‌ട്രേ­ഷന്‍ സ്വീക­രി­ക്കു­ന്ന­ത­ല്ല. ഏപ്രില്‍ 23- പൊതു­സ­മ്മേ­ള­ന­ത്തോ­ടു­കൂടി കോണ്‍ഫ­റന്‍സ് സമാ­പി­ക്കു­ന്നു.

വിജ്ഞാ­ന­ത്തിന്റെ വാതാ­യ­ന­ങ്ങള്‍ തുറ­ക്കുന്ന അസു­ലഭ ദിന­ങ്ങള്‍ നിങ്ങള്‍ക്കായി സമ്മാ­നി­ക്കു­ന്നത് മിഡ് വെസ്റ്റ് റീജി­യന്‍ ഭാര­വാ­ഹി­ക­ളാ­കു­ന്നു.

Accommodations : Days Inn Dallas, Gasland. Tel: 972-840-0020
For more information : Pr.Sahji Daniel. Tel: 713-586-9580,
Pr.P.C.Jocob Tel: 405-921-3822.
നോര്‍ത്ത് അമേ­രി­ക്കന്‍ ഐപിസി സഭ­ക­ളുടെ ലീഡേഴ്‌സ് കോണ്‍ഫ­റന്‍സ് ഡാള­സ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക