Image

ഉമ്മന്‍ ചാണ്ടിയുടെയും വി എസ്സിന്റെയും പോക്കും ,മോഡിയുടെ ചാക്കും

അനില്‍ പെ­ണ്ണുക്കര Published on 01 March, 2016
ഉമ്മന്‍ ചാണ്ടിയുടെയും വി എസ്സിന്റെയും പോക്കും ,മോഡിയുടെ ചാക്കും
മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും ഒരുമിച്ചു ഡല്ഹിയില് ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച കേരളത്തിനു വലിയ പ്രതീക്ഷയാണു ഇത് വരെ നല്കിയിരുന്നത് .റെയില്‍ ബജറ്റ് വന്നപ്പോള്‍ ഏറെക്കാലമായി സംസ്ഥാനം കാത്തിരിക്കുന്ന റെയില്വേ സോണിന്റെ കാര്യത്തില് ഒരു തീരുമാനമാ­യി .

സംസ്ഥാനത്തിന്റെ വികസനത്തില് വലിയൊരു കുതിച്ചുചാട്ടമാവേണ്ട വിഴിഞ്ഞം തുറമുഖപദ്ധതിക്കു ധനമന്ത്രാലയത്തില്‌നിന്ന് എല്ലാ അനുമതിയും ലഭിച്ചതും സമ്പദ്ഘടനയില് നിര്ണായക പങ്കുവഹിക്കുന്ന റബറിന്റെ വില നിയന്ത്രിക്കുന്ന കാര്യത്തില് പ്രധാനമന്ത്രി നേരിട്ട് ഇടപെടാന് തയാറായതുമാണു കൂടിക്കാഴ്ചയുടെ അന്നത്തെ നേട്ടങ്ങള്. പക്ഷെ വിഴിഞ്ഞം തുടങ്ങി .റബ്ബറിന്റെ കാര്യത്തില്‍ ഒരു തീരുമാനമായില്ല.
റബര്‌ബോര്ഡ് നല്കുന്ന കണക്കുകള് അനുസരിച്ചു റബറിന്റെ ഇറക്കുമതി നിജപ്പെടുത്താനും ഇറക്കുമതിച്ചുങ്കം അഞ്ചുശതമാനം കൂട്ടാനുമുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങള് അംഗീകരിച്ച പ്രധാനമന്ത്രി, ഇതിനുള്ള നടപടികള് സ്വീകരിക്കാന് തന്റെ ഓഫീസിനു നിര്‌ദേശം നല്കിയിട്ടുയിരുന്നു എന്നാണു അന്നത്തെ പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് .
മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കല്, കൊച്ചി വിമാനത്താവളം തുടങ്ങിയ വിഷയങ്ങളിലും അനുകൂലമായ നിലപാടു സ്വീകരിക്കാമെന്ന ഉറപ്പു കേന്ദ്രത്തില്‌നിന്നു ലഭിച്ചിരുന്നു. ഇതു നല്കുന്ന ആഹ്ലാദത്തിനിടയിലും റെയില്വേ സോണിന്റെ കാര്യത്തിലുള്ള കേന്ദ്രനിലപാട് നിരാശപ്പെടുത്തുന്നതാണ്. റെയില്ഗതാഗതത്തിന്റെ കാര്യത്തില് അവഗണനയുടെ തുടര്ക്കഥതന്നെ പറയാനുള്ള കേരളത്തിനു വലിയ പ്രതീക്ഷയായിരുന്നു റെയില്വേ സോണ്.

കേന്ദ്രം ഭരിച്ച പല സര്ക്കാരുകളും ഇക്കാര്യത്തില് മധുരപ്രതീക്ഷ നല്കി നിരാശപ്പെടുത്തിയ ചരിത്രമാണുള്ളത്. ഇപ്പോള് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പോലും ഇതുപറഞ്ഞു കേരള ജനതയെ ഏറെ മോഹിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില് ഒ. രാജഗോപാല് വിജയിച്ചാല് കിട്ടാന്‌പോകുന്ന ഏറ്റവും വലിയ നേട്ടമായി പാര്ട്ടിക്കാര് അവതരിപ്പിച്ചത് റെയില്വേ സോണായിരുന്നു. രാജഗോപാല് തോറ്റെങ്കിലും നല്ല ഭൂരിപക്ഷത്തോട പാര്ട്ടി കേന്ദ്രഭരണം നേടിയിട്ടും ഇതിനോടു പുറംതിരിഞ്ഞു നില്ക്കുന്നത് വാഗ്ദാനത്തിലെ സത്യസന്ധതയില് സംശയം ജനിപ്പിക്കുന്നുണ്ട്. വികസനത്തിലെ സന്തുലിതാവസ്ഥ ഫെഡറല് ഭരണസംവിധാനത്തിന്റെ ആരോഗ്യകരമായ നിലനില്പിന് അനിവാര്യവുമാണ്. അതുകൊണ്ടു തന്നെ ഈ വിഷയങ്ങളില് യാഥാര്ഥ്യങ്ങള് വിലയിരുത്തിക്കൊണ്ടുള്ള പുനര്വിചിന്തനത്തിന് കേന്ദ്രസര്ക്കാര് തയാറാകേണ്ടതുണ്ട്.

ഏതായാലും, ലഭിച്ച ഉറപ്പുകള് നൂറു ശതമാനം പാലിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ നിഘണ്ടുവില് 'കുറുപ്പിന്റെ ഉറപ്പ്'എന്ന പ്രയോഗം എഴുതിച്ചേര്ത്ത നാടിന് വാഗ്ദാനലംഘനങ്ങള് ഒട്ടും പുത്തരിയല്ല. ഇതുപോലെ നിരവധി ദൗത്യസംഘങ്ങളെ ഇന്ദ്രപ്രസ്ഥത്തിലേക്കയച്ച സംസ്ഥാനമാണു കേരളം. അനുഭാവപൂര്വം പരിഗണിക്കാം, പരിശോധിക്കാം തുടങ്ങി പ്രതീക്ഷനല്കുന്ന വാക്കുകളും വ്യക്തമായ ഉറപ്പുകള് തന്നെയും പല ഘട്ടങ്ങളിലായി വാരിക്കോരി ലഭിച്ചിട്ടുമുണ്ട്.പക്ഷെ ബജറ്റ് വരുമ്പോള്‍ ഭും .

രാഷ്ട്രീയവൈരം മറന്നു സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി ഡല്ഹിയില് ഒരുമിച്ചു ചെന്നതില് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും കൂടിക്കാഴ്ചാ വേളയില് മോദി അഭിന്ദിച്ചിരുന്നു . അതേ സ്പിരിറ്റോടെ തന്നെയായിരിക്കും മോദി പ്രവര്‍ത്തിക്കേണ്ടി ഇരുന്നത് . മോദി ഭരണത്തിനു ജനസമ്മതി നല്കാത്ത സംസ്ഥാനമാണു കേരളം. വികസനസഹായത്തില് ഉദാരസമീപനം സ്വീകരിച്ചുകൊണ്ട് അതിനു മധുരമായി പകരംവീട്ടാനുള്ള അവസരമാണു മോദിക്കു ലഭിച്ചിരിക്കുന്നത്. ആധുനിക ജനാധിപത്യത്തില് ദ്രോഹിച്ചുള്ള പകപോക്കലിനേക്കാള് മൂര്ച്ചയേറിയ ആയുധമാണ് മധുര പ്രതികാരം. അതു തിരിച്ചറിയുന്നിടത്താണു ഭരണാധികാരിയുടെ വിജയം.അത് ഈ ബജറ്റില്‍ സംഭവിക്കുകയും ചെയ്തിരിക്കുന്നു .ഈ തെരഞ്ഞെടുപ്പില്‍ 2 എം എല് എ മാരെങ്കിലും ബി ജെ പിക്ക് ഉണടായാല്‍ കേരളത്തിനു എന്തെങ്കിലും കിട്ടുമോ ആവോ ...
ഉമ്മന്‍ ചാണ്ടിയുടെയും വി എസ്സിന്റെയും പോക്കും ,മോഡിയുടെ ചാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക