Image

ക്യാന്‍സര്‍ രോഗിയാണെന്ന് പ്രചരിപ്പിച്ചു പണപിരിവു നടത്തിയ ഇന്ത്യന്‍ വംശജ അറസ്റ്റില്‍

പി.പി.ചെറിയാന്‍ Published on 02 March, 2016
ക്യാന്‍സര്‍ രോഗിയാണെന്ന് പ്രചരിപ്പിച്ചു പണപിരിവു നടത്തിയ ഇന്ത്യന്‍ വംശജ അറസ്റ്റില്‍
സാന്‍ഫ്രാന്‍സിസ്‌ക്കൊ: വ്യാജമായി കാന്‍സര്‍ രോഗിയാണെന്ന് പ്രചരിപ്പിച്ചു ലക്ഷകണക്കിന് ഡോളര്‍ പിരിവു നടത്തിയ ഇന്ത്യന്‍ വംശജ മനീഷ നാഗറാണിയെ(40) പോലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി 26ന് അറസ്റ്റു ചെയ്ത നാഗറാണിയെ ജാമ്യം നല്‍കാതെ സാന്‍ഫ്രാന്‍സിസ്‌ക്കൊ കൗണ്ടി ജയിലിലടച്ചു. സാന്‍ഫ്രാന്‍സിസ്‌ക്കൊ ജില്ലാ അറ്റോര്‍ണി ഓഫിസ് സ്‌പോക്ക്മാന്‍ മക്‌സ് സാബുവാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

സോഷ്യല്‍ മീഡിയാകളിലൂടെയും, ഫേസ്ബുക്കിലൂടെയുമാണ് മാനിഷ് തനിക്ക് മാരകമായ രക്താര്‍ബുദ്ധം ഉണ്ടെന്ന് കാണിച്ചു ഫണ്ട് റൈസിങ്ങ് ആരംഭിച്ചത്. 2014 മുതല്‍ ആരംഭിച്ച ഈ തട്ടിപ്പിലൂടെ നേടിയ ആയരക്കണക്കിന് ഡോളര്‍ ഉപയോഗിച്ചു വസ്തു വാങ്ങിക്കുകയും, ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാജമായി ഉപയോഗിക്കുകയും ചെയ്ത കുറ്റങ്ങള്‍ ആണ് ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. രോഗത്തിന്റെ ഭീകരാവസ്ഥയെ കുറിച്ച് ഹൃദയസ്പര്‍ശിയായ നീണ്ടചരിത്രം 2015 മെയ് 17ന് സോഷ്യല്‍ മീഡിയായില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മനീഷ എംഎല്‍, മാറ്റ് മാര്‍ക്ക് എന്നീ വ്യാജ പേരുകളിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. മനീഷക്ക് പണം നല്‍കിയവര്‍ 415 553 1754 എന്ന നമ്പറില്‍ വിളിച്ചു റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ക്യാന്‍സര്‍ രോഗിയാണെന്ന് പ്രചരിപ്പിച്ചു പണപിരിവു നടത്തിയ ഇന്ത്യന്‍ വംശജ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക