Image

തുള്‍സി ഗബാഡ് ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചു

പി.പി.ചെറിയാന്‍ Published on 02 March, 2016
തുള്‍സി ഗബാഡ് ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചു
ഹവായ്: ഹവായ് റപ്രസെന്റേറ്റീവും, ഇന്ത്യന്‍ വംശജയുമായ തുള്‍സി ഗബാഡ് ഡമോക്രാറ്റിക്ക് നാഷ്ണല്‍ കമ്മിറ്റി ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചു. ഡമോക്രാറ്റിക്ക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബെര്‍ണി സാന്റേഴ്‌സിന് പിന്തുണ നല്‍കാനാണ് ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചതെന്ന് തുള്‍സി പിന്നിട്ട് മാധ്യമങ്ങളെ അറിയിച്ചു.

തുള്‍സി ഇയ്യിടെ എന്‍.ബി.സി. മീറ്റ് ദ പ്രസ്സില്‍ അമേരിക്കയുടെ ഭാവി പ്രസിഡന്റാകാന്‍ യോഗ്യത ബെര്‍ണി സാന്റേഴ്‌സിനാണെന്ന് അഭിപ്രായപ്പെട്ടത് പാര്‍ട്ടിവൃത്തങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. വെര്‍മൗണ്ട് സെനറ്റര്‍ ബര്‍ണിയും, ഹില്ലരിയും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഭൂരിപക്ഷം നാഷ്ണല്‍ കമ്മിറ്റി അംഗങ്ങളും ഹില്ലരിയെയാണ് പിന്തുണക്കുന്നത്.

നാഷ്ണല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ 5 വൈസ് പ്രസിഡന്റുമാരില്‍ ഏറ്റവും ശക്തയാണ് തുള്‍സി ഗബാഡ്. ഇവരുടെ സേവനം തുടര്‍ന്നും പാര്‍ട്ടിക്ക് ആവശ്യമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ഡെബി വാസര്‍മാന്‍ അഭിപ്രായപ്പെട്ടു.

തുള്‍സി ഗബാഡ് ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക