Image

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.തിയോഡോഷ്യസ് തിരുമേനിക്ക് യാത്രയയപ്പു നല്‍കി.

സി.എസ്.ചാക്കോ Published on 02 March, 2016
നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.തിയോഡോഷ്യസ് തിരുമേനിക്ക് യാത്രയയപ്പു നല്‍കി.
കഴിഞ്ഞ ഏഴു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം മുംബൈ ഭദ്രാസനത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് തിരുമേനിക്ക് മാര്‍ത്തോമ്മാ നോര്‍ത്ത്-ഈസ്റ്റ് റീജിയണ്‍ ആക്റ്റിവിറ്റി കമ്മിറ്റി(RAC)യുടെ വകയായുള്ള യാത്രയയപ്പ് ഫെബ്രുവരി 27 ശനിയാഴ്ച 11.00 മണിക്ക് ലോംഗ്‌ഐലണ്ടിലുള്ള കൊട്ടിലിയണ്‍ റസ്‌റ്റോറന്റില്‍ വച്ച് നല്‍കി.
നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ പട്ടക്കാരും, കൈസ്ഥാന സമിതി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് നല്‍കിയ യാത്രയയപ്പ് യോഗത്തിന് റവ.ഡോ.ഫിലിപ്പ് വര്‍ഗീസ് അച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.

റീജിയണിലെ യൂത്ത്ക്വയറിന്റെ ഗാനത്തിനുശേഷം, റവ.കെ.കെ.ശാമുവേല്‍ അച്ചന്‍ പ്രാരംഭപ്രാര്‍ത്ഥന നടത്തി.

റവ.ഷിബു മാത്യു(RAC സെക്രട്ടറി) ഈ യാത്രയയപ്പ് യോഗത്തിലേക്ക് കടന്നു വന്ന എല്ലാവര്‍ക്കും സ്വാഗതമാംശസിച്ചു. ആടുകള്‍ക്കു മുമ്പെ നടക്കുന്ന നല്ല ഇടയന്‍, കഴിഞ്ഞ ഏഴുവര്‍ഷക്കാലം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും, സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ ഭദ്രാസനത്തിന്റേയും, ഇടവക ജനങ്ങളുടെയും വളര്‍ച്ചക്കും, ക്ഷേമത്തിനുമായി പ്രവര്‍ത്തിച്ച നല്ല ഇടയനായ അഭിവന്ദ്യ തെയോഡോഷ്യസ് തിരുമേനിയെ RAC യുടെ നാമത്തില്‍ സ്‌നേഹാദരവോടെ ഈ മീറ്റിംഗിലേക്ക് അച്ചന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

ഈ യോഗത്തിന്റെ അദ്ധ്യക്ഷപദം അലങ്കരിക്കുന്ന റവ.ഡോ.ഫിലിപ്പ് വര്‍ഗീസ് അച്ചന്‍ ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച റവ.ബിനോയ് തോമസ്(ഭദ്രാസന സെക്രട്ടറി) ഈ മിറ്റിംഗിലേക്ക് കടന്നു വന്ന നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ എല്ലാ പട്ടക്കാരേയും അച്ചന്‍ സ്‌നേഹത്തോടെ സ്വാഗതം ചെയ്തു.

ഈ മഹനീയ മീറ്റിംഗിലേക്ക് കടന്നുവന്ന ഭദ്രാസന മണ്ഡല അംഗങ്ങള്‍, RAC ഭാരവാഹികല്‍, ഇടവക കൈസ്ഥാന സമിതി അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍, കുടുംബാംഗങ്ങള്‍ എല്ലാവരേയും റീജണല്‍ ആക്റ്റിവിറ്റി കമ്മറ്റി(RAC)യുടെ പേരില്‍ റവ.ഷിബു മാത്യു അച്ചന്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

ആമുഖ പ്രസംഗം നടത്തിയ റവ.ഡോ.ഫിലിപ്പ് വര്‍ഗീസ് അച്ചന്‍ കഴിഞ്ഞ ഏവു വര്‍ഷക്കാലം ഈ ഭദ്രാസനത്തില്‍ നിസ്തുല സേവനം അനുഷ്ഠിച്ച അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് തിരുമേനിയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ചു. തിരുമേനി തുടങ്ങിവച്ച വിവിധങ്ങളായ പ്രൊജക്ടുകള്‍ എല്ലാം സമൂഹ നന്മക്ക് ഉതകുന്നതും, അത് ദിനംപ്രതി കൂടുതല്‍ ശക്തിയോടെ വളര്‍ന്നു പന്തലിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും അച്ചന്‍ എടുത്തു പറഞ്ഞു. മുംബൈ ഭദ്രാസനത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന തിയൊഡോഷ്യസ് തിരുമേനിക്ക് സകലഭാവുകങ്ങളും നേരുന്നതായി അച്ചന്‍ അറിയിച്ചു.

ആശംസ പ്രസംഗം നടത്തിയ റവ.ഷിനോയ് ജോസഫ്(ലോംഗ് ഐലണ്ട് മാര്‍ത്തോമ്മ ചര്‍ച്ച്) തിയൊഡോഷ്യസ് തിരുമേനിയില്‍ നിന്നും ലഭിച്ച സ്‌നേഹ വാത്സല്യങ്ങള്‍ പങ്കുവയ്ക്കുകയും, തിരുമേനിയുടെ നേതൃത്വത്തില്‍ക്കൂടി ഭദ്രാസനം കൈവരിച്ച നേട്ടങ്ങളും, വളര്‍ച്ചയും എടുത്തു പറയുകയും ചെയ്തു. ഏദന്‍ തോട്ടത്തെ സംരക്ഷിക്കാന്‍ ദൈവം നിയോഗിക്കുന്ന മനുഷ്യനെപ്പോലെ, ഈ ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സദാസമയവും തിരുമേനി ജാഗരൂകനായിരുന്നുവെന്നും അച്ചന്‍ അനുസ്മരിച്ചു. നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ എല്ലാ പട്ടക്കാരുടേയും, നാമത്തില്‍ എല്ലാ നന്മകളും തിയൊഡോഷ്യസ് തിരുമേനിക്ക് നേരുകയും, കടന്നു ചെല്ലുന്ന മുംബൈ ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുവാനുള്ള ശക്തിയും, ബലവും, ദൈവകൃപയും തിരുമേനിക്ക് ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

പിന്നീട് ആശംസാ പ്രസംഗം നടത്തിയ തോമസ് ഉമ്മന്‍(സജി) കഴിഞ്ഞ ഏഴുവര്‍ഷം തിരുമേനിയില്‍ നിന്നും ലഭിച്ച സ്‌നേഹവും, കരുതലും സംസാരിക്കുകയും, തിരുമേനിയോടൊപ്പം ചിലവഴിച്ച നല്ല നാളുകളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു.
നോര്‍ത്ത്-ഈസ്റ്റ് റീജിയണിലെ ആത്മായ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ടു സാമുവേല്‍ കെ. സാമുവേല്‍(ഭദ്രാസന കൗണ്‍സില്‍ അംഗം), സഭാകൗണ്‍സിലിന്റെ പ്രതിനിധിയായി തമ്പി കുര്യന്‍(ബോസ്റ്റണ്‍) മുന്‍ ഭദ്രാസന കൗണ്‍സിലിന്റെ പ്രതിനിധിയായ ജിജി ടോം നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ സണ്ടേ സ്‌ക്കൂളിനെ പ്രതിനിധീകരിച്ച് ജോര്‍ജ് ബാബു, യുവജനസഖ്യത്തെ പ്രതിനിധാനം ചെയ്ത് സന്തോഷ് ഫിലിപ്പ്, യൂത്ത് ഫെലോഷിപ്പ് പ്രതിനിധി ആശാജേക്കബ്, നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ സേവികാസംഘത്തിനുവേണ്ടി ലില്ലി സൈമണ്‍, ഇടവക മിഷന്‍-സീനിയര്‍ സിറ്റിസണ്‍ ഫെല്ലോഷിപ്പിനെ പ്രതിനിധീകരിച്ച് സി.എസ്.ചാക്കോ(എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച്) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ അഭിവന്ദ്യ ഭദ്രാസന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ് തിരുമേനിയില്‍ക്കൂടി നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിനു ലഭിച്ച നേതൃത്വത്തിനും, സേവനത്തിനും ആശംസാപ്രാസംഗികര്‍ നന്ദി പ്രകാശിപ്പിച്ചു. തിരുമേനി ഈ ഭദ്രാസനത്തില്‍ തുടങ്ങി വച്ച വിവിധങ്ങളായ പ്രൊജക്ടുകളെപ്പറ്റിയും അവ സഭയിലും, സമൂഹത്തിലും ഉണ്ടാക്കിയ മാറ്റങ്ങളെപ്പറ്റിയും സംസാരിച്ചു. ഇടവക ജനങ്ങള്‍ക്കിടയിലും, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ തിരുമേനിയുടെ പ്രവര്‍ത്തനം ഒരു വലിയ മുന്നേറ്റത്തിന് ഇടവരുത്തിയതോടൊപ്പം, ബഹുമാന്യ തിരുമേനിയുടെ കഴിഞ്ഞ ഏഴുവര്‍ഷക്കാലത്തെ സാരഥ്യം, ഭദ്രാസനത്തിന്റെ ഒരു സുവര്‍ണ്ണകാലഘട്ടമെന്ന് ആശംസാപ്രാസംഗികര്‍ വിശേഷിപ്പിച്ചു. തിരുമേനി കടന്നുചെല്ലുന്ന മുംബൈ ഭദ്രാസനത്തിലും തിരുമേനിയുടെ പ്രവര്‍ത്തനങ്ങള്‍ അറുപതും, നൂറുമേനിയായി വിളയെട്ടെയെന്നും, ആയുസ്സും, ആരോഗ്യവും നല്‍കി അനുഗ്രഹീതമായ ദൈവവേല നടത്തുവാന്‍ ദൈവം സഹായിക്കട്ടെയെന്നും ആശംസിച്ചു.

അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് തിരുമേനി തന്റെ മറുപടി പ്രസംഗത്തില്‍, കഴിഞ്ഞ ഏഴുവര്‍ഷക്കാലം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍ സേവനമനുഷ്ഠിക്കാന്‍ ഇടയാക്കിയ ദൈവകൃപയെ ഓര്‍ത്ത് നന്ദികരേറ്റിയതോടൊപ്പം, സമയവും കാലവും കണ്ടെത്തി ഈ യാത്രയയപ്പു മീറ്റിംഗില്‍ കടന്നുവന്ന എല്ലാവരോടുമുള്ള നന്ദിയും, സ്‌നേഹവും അറിയിച്ചു.

ഈ രാജ്യത്ത് ജീവിക്കുന്ന നാം ഒരിക്കലും ഒരു പ്രത്യേക വംശീയ സമൂഹം എന്നു കരുതാതെ, നമ്മുടെ നന്മകളും, കഴിവുകളും ഈ രാജ്യത്തിന് ഉപയോഗപ്രദമായിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതകളേയും തിരുമേനി ചൂണ്ടിക്കാട്ടി. ഇന്നത്തെ ഡിജിറ്റല്‍ വേള്‍ഡിനെ വളരെ ശ്രദ്ധയോടും, കൃത്യതയോടും സമീപിക്കേണ്ടതിന്റെ ആവശ്യകതകളും തിയൊഡോഷ്യസ് തിരുമേനി എടുത്തു പറഞ്ഞു. 'A Church has to see the vision ahead and the church to be the light of the world' എന്നും തിരുമേനി ഉദ്‌ബോധിപ്പിച്ചു. ഈ ഭദ്രാസനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പുതിയ തലമുറയുടെ വളര്‍ച്ചക്ക് ഊന്നല്‍ കൊടുത്തു കൊണ്ടായിരിക്കണമെന്നും, ഈ ഭദ്രാസനത്തില്‍ നിന്നും, പ്രത്യേകിച്ച് നോര്‍ത്ത് ഈസ്റ്റ് റീജിയണില്‍ നിന്നും, ലഭിച്ച എല്ലാ സഹായങ്ങള്‍ക്കും കരുതലിനും തിരുമേനി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. RAC യുടെ പ്രവര്‍ത്തനങ്ങളെ മാനിക്കുകയും, കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി ഉണ്ടാക്കുന്ന വളര്‍ച്ചയെ പ്രശംസിക്കുകയും ചെയ്തു. നല്ല ഓര്‍മ്മകളുമായിട്ടാണ് നാട്ടിലേക്ക് പോകുന്നതെന്നും, വല്ലപ്പോഴെങ്കിലും മുംബൈയില്‍ വരുമ്പോള്‍ തന്നെ കാണാന്‍ ശ്രമിക്കണമെന്നുള്ള സ്‌നേഹത്തോടെയുള്ള അപേക്ഷയോടെ തിരുമേനി മറുപടി പ്രസംഗം അവസാനിപ്പിച്ചു.

പിന്നീട് റീജണല്‍ ആക്റ്റിവിറ്റി കമ്മറ്റി(RAC)ക്കു വേണ്ടി ഈപ്പന്‍ ജോര്‍ജ് നന്ദി പ്രകാശനം നടത്തി. തിരക്കിട്ട പ്രോഗ്രാമുകളുടെ നടുവിലും, തങ്ങളുടെ ക്ഷണം സ്വീകരിച്ച് ഈ മീറ്റിംഗിലേക്കു കടന്നുവന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ് തിരുമേനിയോടുള്ള നന്ദി കരേറ്റുകയും, തിരുമേനി കടന്നു ചെല്ലുന്ന മുംബൈ ഭദ്രാസനത്തിലെ പ്രവര്‍ത്തനങ്ങളില്‍ ദൈവകൃപ കൂടുതലായി വ്യാപരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഇന്നത്തെ യാത്രയയപ്പ് മീറ്റിംഗിന് അദ്ധ്യക്ഷംം വഹിച്ച റവ.ഡോ.ഫിലിപ്പ് വര്‍ഗീസ് അച്ചന്‍, RAC സെക്രട്ടറി റവ.ഷിബു മാത്യു അച്ചന്‍, ഭദ്രാസന സെക്രട്ടറി റവ.ബിനോയ് തോമസ് അച്ചന്‍, റീജിയണിലെ മറ്റു ഇടവക വികാരിമാര്‍, സഭാമണ്ഡല പ്രതിനിധികള്‍, ഭദ്രാസന അസംബ്ലി അംഗങ്ങള്‍, മണ്ഡലാഗംങ്ങള്‍, RAC പ്രവര്‍ത്തകര്‍, കടന്നു വന്ന എല്ലാ വിശിഷ്ടാതിഥികള്‍ക്കും കുടുംബങ്ങള്‍ക്കും  റീജണല്‍ ആക്റ്റിവിറ്റി കമ്മിറ്റിയുടെ പേരിലുള്ള നന്ദിയും സ്‌നേഹവും അറിയിച്ചു.
ഈ യാത്രയയപ്പു മീറ്റിംഗിന് വേദിയൊരുക്കിയ കൊട്ടിലിയന്‍ റസ്റ്റോറന്റിനും, സ്റ്റാഫ് അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു.

നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ RAC യുടെ വകയായുള്ള സ്‌നേഹോപഹാരം തമ്പികുര്യന്‍(കാര്‍മല്‍ മാര്‍ത്തോമ്മ ചര്‍ച്ച്) തിരുമേനിക്ക് സമ്മാനിച്ചു.

മിസ്സിസ് ജുബി ഷിബു, ജിബി ബിനോയ്, സുജ സാമുവേല്‍, സുനിത ജോണ്‍ എന്നീ കൊച്ചമ്മമാര്‍ കുട്ടികളോടൊപ്പം ചേര്‍ന്നു നടത്തിയ ഗാനാലാപം ഹൃദ്യമായിരുന്നു.

റവ.ബിനോയ് തോമസ് അച്ചന്റെ പ്രാര്‍ത്ഥനക്കും, അഭിവന്ദ്യ തിയെഡോഷ്യസ് തിരുമേനിയുടെ ആശിര്‍വാദത്തോടുകൂടിയ യാത്രയയപ്പ് മീറ്റിംഗിന് പരിസമാപ്തിയായി.

ഡോ.റോണ്‍ ജേക്കബ്(കൗണ്‍സില്‍ അംഗം) എംസിയായിരുന്നു. ഉച്ചയ്ക്ക് ഒന്നരമണിയോടെ സമാപിച്ച മീറ്റിംഗിനു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

വാര്‍ത്ത അയച്ചത്: സി.എസ്.ചാക്കോ(എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച്-ന്യൂയോര്‍ക്ക്)

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.തിയോഡോഷ്യസ് തിരുമേനിക്ക് യാത്രയയപ്പു നല്‍കി.
നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.തിയോഡോഷ്യസ് തിരുമേനിക്ക് യാത്രയയപ്പു നല്‍കി.
നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.തിയോഡോഷ്യസ് തിരുമേനിക്ക് യാത്രയയപ്പു നല്‍കി.
നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.തിയോഡോഷ്യസ് തിരുമേനിക്ക് യാത്രയയപ്പു നല്‍കി.
നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.തിയോഡോഷ്യസ് തിരുമേനിക്ക് യാത്രയയപ്പു നല്‍കി.
നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.തിയോഡോഷ്യസ് തിരുമേനിക്ക് യാത്രയയപ്പു നല്‍കി.
നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.തിയോഡോഷ്യസ് തിരുമേനിക്ക് യാത്രയയപ്പു നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക