Image

സജി സ്കറിയ (43)ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

രാജു ശങ്കരത്തില്‍­ Published on 02 March, 2016
സജി സ്കറിയ (43)ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ, കൊമ്പനാട് കോട്ടപ്പുറം വീട്ടില്‍ പരേതനായ മാത്യു സ്കറിയായുടെയും ഏലിയാമ്മ സ്കറിയായുടെയും മകന്‍ സജി സ്കറിയാ (43) ഫെബ്രുവരി 28­ ന് ഞായറാഴ്ച വെളുപ്പിന് ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.

സജി, ഫിലാഡല്‍ഫിയ ന്യു ടെസ്റ്റ്‌മെന്റു ചര്‍ച്ച് മെമ്പറും ആത്മീയ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവും ആയിരുന്നു. റിയാ ട്രാവല്‍സ്സ്, ഗ്ലോബല്‍ ട്രാവല്‍സ്സ് എന്നിവിടങ്ങളില്‍ ദീര്‍ഖ കാലം സേവനമനുഷ്ടിച്ച സജി ഫിലാഡല്‍ഫിയ മലയാളികള്‍ക്ക്­ സുപരിചിതനും സഹായിയുമായിരുന്നു.

മഞ്ജു ഐസ്സക് ആണ് ഭാര്യ. സൂസ്സന്‍, അന്നമ്മ, പാപ്പച്ചന്‍, സിസ്സി, സാലി, സിബി എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം മാര്‍ച്ച് 4­ ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെയും സംസ്കാര ശുസ്രൂഷകള്‍ മാര്‍ച്ച് 5­ന് ശനിയാഴ്ച 9:30 മുതല്‍ 10:30 വരെയും ഫിലാഡല്‍ഫിയ പെന്തക്കൊസ്തല്‍ ചര്‍ച്ച്­ ഓഫ് ഗോഡില്‍ വച്ച് നടത്തപ്പെടും. ( 7101 Pennway tSreet, Philadelphia, PA 19111). തുടര്‍ന്ന് മൃതദേഹം, ലെവിക്ക് സ്ട്രീറ്റിലുള്ള മഗ്‌നോളിയ സെമിത്തേരിയില്‍ സംസ്കരിക്കും. (4500 Levick tSreet, Philadelphia, PA 19135).

വാര്‍ത്ത തയ്യാറാക്കി അറിയിച്ചത്: രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.
സജി സ്കറിയ (43)ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക