Image

നാമം എക്‌സ­ലന്‍സ് അവാര്‍ഡു­കള്‍ പ്രഖ്യാ­പിച്ചു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 02 March, 2016
നാമം എക്‌സ­ലന്‍സ് അവാര്‍ഡു­കള്‍ പ്രഖ്യാ­പിച്ചു
ന്യൂജേഴ്‌സി: വിവിധ പ്രവര്‍ത്തന മേഖ­ല­ക­ളില്‍ പ്രഗത്ഭ്യം തെളി­യിച്ച് വിജയം കൈവ­രിച്ച പ്രഗ­ത്ഭരെ ആദ­രി­ക്കു­ന്ന­തി­നായി നാമം സംഘ­ടി­പ്പിക്കുന്ന എക്‌സ­ലന്‍സ് അവാര്‍ഡു­കള്‍ പ്രഖ്യാ­പി­ച്ചു. സുതാ­ര്യവും കൃത്യ­ത­യാര്‍ന്ന­തു­മായ പ്രക്രി­യ­യി­ലൂടെ കിറ്റക്‌സ് യു.­എ­സ്.എ സി.­ഇ.ഒ സാബു എം. ജേക്ക­ബ്, ന്യൂജേഴ്‌സി ബോര്‍ഡ് ഓഫ് പബ്ലിക് യൂട്ടി­ലിറ്റി കമ്മീ­ഷ­ണര്‍ ഉപേന്ദ്ര ചിവു­ക്കു­ള, ഇന്‍ഡോ- അമേ­രി­ക്കന്‍ മാധ്യമ പ്രവര്‍ത്ത­കന്‍ ഡോ. കൃഷ്ണ കിഷോര്‍, ഇന്റ­ഗ്രല്‍ ഡെവ­പ­ല്‌മെന്റ് തെറാപ്പി സ്ഥാപ­കന്‍ ഡോ. എ.­കെ.ബി പിള്ള ന്യൂയോര്‍ക്ക് സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് വിഭാഗം മെഡി­ക്കല്‍ റിസേര്‍ച്ചര്‍ അശോക് കുമാര്‍, സൗപര്‍ണ്ണിക ഡാന്‍സ് അക്കാ­ഡമി മേധാ­വിയും നൃത്ത അധ്യാ­പി­ക­യു­മായ മാലിനി നായര്‍ എന്നി­വര്‍ 2016 നാമം എക്‌സ­ലന്‍സ് അവാര്‍ഡിന് അര്‍ഹ­രാ­യ­തായി ജൂറി അറി­യി­ച്ചു.

കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമി­റ്റഡ് മാനേ­ജിംഗ് ഡയ­റ­ക്ട­റും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീ­സ­റു­മായ സാബൂ എം. ജേക്കബ് കഴിഞ്ഞ ഇരു­പ­ത്ത­ഞ്ചില്‍പ്പരം വര്‍ഷ­ങ്ങ­ളായി കേര­ള­ത്തിന്റെ വ്യാവ­സാ­യിക മേഖ­ല­യിലെ നിറ­സാ­ന്നി­ധ്യ­മാ­ണ്. തുണി­ത്ത­ര­ങ്ങള്‍ മുതല്‍ സുഗ­ന്ധ­ദ്ര­വ്യ­ങ്ങള്‍ വരെ നിര്‍മ്മി­ക്കുന്ന കിറ്റക്‌സ് ലിമി­റ്റ­ഡിന് അദ്ദേ­ഹ­ത്തിന്റെ സാര­ഥ്യ­ത്തില്‍ പ്രദേ­ശിക വിപ­ണി­യില്‍ നിന്ന് ആഗോള വിപ­ണി­യില്‍ എത്തി­ക്കു­വാന്‍ അദ്ദേ­ഹ­ത്തിന് കഴി­ഞ്ഞു. 2015­-ല്‍ അമേ­രി­ക്കന്‍ മണ്ണില്‍ പ്രവര്‍ത്തനം ആരം­ഭിച്ച കിറ്റക്‌സ് ലിമി­റ്റഡ് 15000 -ത്തില്‍പ്പരം തൊഴില്‍ അവ­സ­ര­ങ്ങള്‍ സൃഷ്ടിച്ച തൊഴില്‍ദാതാ­വാ­ണ്. 20/20 എന്ന സംഘ­ടന രൂപീ­ക­രിച്ച് സമഗ്ര ഗ്രാമീണ ഉദ്ത്ഥാ­ന­ത്തി­ലൂടെ സാമൂ­ഹിക പ്രതിബ­ദ്ധ­തയും തെളി­യി­ക്കാന്‍ അദ്ദേഹം നേതൃത്വം കൊടു­ക്കുന്ന കിറ്റക്‌സ് ലിമി­റ്റ­ഡിനു കഴി­ഞ്ഞി­ട്ടു­ണ്ട്.

ന്യൂജേഴ്‌സി ബോര്‍ഡ് ഓഫ് പബ്ലിക് യൂട്ടി­ലി­റ്റീസ് കമ്മീ­ഷ­ണര്‍ ഉപേന്ദ്ര ചിവു­ക്കുള ന്യൂജേഴ്‌സി രാഷ്ട്രീ­യ­-­സാ­മുഹ്യ രംഗത്തെ നിറ­സാ­ന്നി­ധ്യ­മാ­ണ്. ന്യൂജേഴ്‌സി അസം­ബ്ലി­യില്‍ ഏഴു­ത­വണ അസം­ബ്ലി­മാ­നും, മൂന്നു­ത­വണ ഡപ്യൂട്ടി സ്പീക്ക­റും ആയി­രുന്നു അദ്ദേ­ഹം. ന്യൂയോര്‍ക്ക് സിറ്റി കോള­ജില്‍ നിന്നും ഇല­ക്ട്രി­ക്കല്‍ എന്‍ജി­നീ­യ­റിം­ഗില്‍ ബിരു­ദാ­ന­ന്തര ബിരുദം നേടിയ ഇദ്ദേഹം ടെലിക­മ്യൂണിക്കേഷന്‍സ്- യൂട്ടി­ലിറ്റി കമ്മിറ്റി ചെയര്‍മാന്‍, ഹോം ലാന്‍ഡ് സെക്യൂ­രിറ്റി & സ്റ്റേറ്റ് പ്രിപേ­യര്‍ഡന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ സ്ഥാന­ങ്ങള്‍ വഹി­ച്ചി­ട്ടുള്ള വ്യക്തി­യാ­ണ്.

ഇന്‍ഡോ- അമേ­രി­ക്കന്‍ മാധ്യമ രംഗത്തെ സുപ­രി­ചി­ത­ വ്യക്തി­ത്വ­മാണ് ഡോ. കൃഷ്ണ­കി­ഷോര്‍. പെന്‍സില്‍വാ­നിയ യൂണി­വേ­ഴ്‌സി­റ്റി­യില്‍ നിന്നും പി.­എ­ച്ച്.ഡി നേടി­യി­ട്ടുള്ള അദ്ദേഹം ഡിലോ­യിറ്റ് & റ്റാഷേ­യില്‍ ഉയര്‍ന്ന ഉദ്യോ­ഗ­സ്ഥ­നാ­ണ്. തന്റെ ഔദ്യോ­ഗിക ജീവി­ത­ത്തോ­ടൊപ്പം ഏഷ്യാ­നെ­റ്റില്‍ക്കൂട്ടി അമേ­രി­ക്കന്‍ മല­യാ­ളി­യുടെ മുഖ­മാ­കാന്‍ അദ്ദേ­ഹ­ത്തിനു കഴി­ഞ്ഞു. പ്രവാ­സി­ മല­യാളിക­ളുടെ പ്രശ്‌ന­ങ്ങള്‍ അധി­കൃ­ത­രുടെ ശ്രദ്ധ­യില്‍പ്പെ­ടു­ത്തുന്ന മാധ്യമ പ്രവര്‍ത്ത­കന്‍ എന്ന നില­യില്‍ വിജ­യിച്ച അദ്ദേഹം പെന്‍സില്‍വാ­നിയ സ്റ്റേറ്റ് യൂണി­വേ­ഴ്‌സി­റ്റി­യില്‍ അധ്യാ­പ­ക­നായും സെനറ്റ് മെമ്പ­റായും സേവനം അനു­ഷ്ഠി­ച്ചി­ട്ടു­ണ്ട്.

ഇന്റ­ഗ്രല്‍ ഡെവ­ല­പ്‌മെന്റ് തെറാപ്പി എന്ന സ്ഥാപ­ന­ത്തിന്റെ സ്ഥാപക കണ്‍സള്‍ട്ടന്റാണ് ഡോ. എ.­കെ.ബി പിള്ള. അമേ­രി­ക്കന്‍ ആന്ത്ര­പ്പോ­ള­ജി­ക്കല്‍ അസോ­സി­യേ­ഷന്‍ ഫെല്ലോ­യും, അമേ­രി­ക്കന്‍ ബോര്‍ഡ് ഓഫ് മെഡി­ക്കല്‍ സൈക്കോ തെറാ­പ്പിസ്റ്റ് ഫെല്ലോയും ഡിപ്ലോ­മാ­റ്റു­മായ അദ്ദേ­ഹ­ത്തന് ഫൊക്കാന അവാര്‍ഡ്, ലൈഫ് ടൈം ലിറ്റ­ററി അവാര്‍ഡ് തുട­ങ്ങിയ പുര­സ്കാ­ര­ങ്ങളും ലഭി­ച്ചി­ട്ടു­ണ്ട്.

ഓള്‍ ഇന്‍ഡ്യാ മെഡി­ക്കല്‍ സയന്‍സില്‍ നിന്നും ബിരുദം നേടി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗ­നൈ­സേ­ഷന്റെ ഗ്രാന്റോ­ടു­കൂടി റൊക്കേ­ഥെ­ല്ലര്‍ യൂണി­വേ­ഴ്‌സി­റ്റി­യില്‍ മെഡി­ക്കല്‍ റിസേര്‍ച്ചാ­യി­രുന്നു അശോക് കുമാര്‍. ന്യൂയോര്‍ക്ക് യൂണി­വേ­ഴ്‌സിറ്റി ലാന്‍ഗോണ്‍ മെഡി­ക്കല്‍ സെന്റ­റില്‍ അധ്യാ­പ­ക­നായ അദ്ദേഹം ന്യൂയോര്‍ക്ക് സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്തിലെ മെഡി­ക്കല്‍ റിസേര്‍ച്ച­റും, നാഥല്‍ ക്ലൈന്‍ ഇന്‍സ്റ്റി­റ്റിയൂട്ട് ഓഫ് സൈക്യാട്രി റിസേര്‍ച്ചിലെ ഇമേ­ജിംഗ് കോര്‍ ഡയ­റ­ക്ട­റു­മാ­ണ്.

തിരു­വ­ന­ന്ത­പുരം കോളജ് ഓഫ് എന്‍ജി­നീ­യ­റിം­ഗില്‍ നിന്നും സിവില്‍ എന്‍ജി­നീ­യ­റിം­ഗില്‍ ബി.­ടെക് ബിരുദം നേടിയ മാലിനി നായര്‍ കലാ­സ­പ­ര്യ­യ്ക്കായി ഔദ്യോ­ഗിക ജീവിതം ഉപേ­ക്ഷിച്ച കലാ­കാ­രി­യാ­ണ്. 2008­-ല്‍ സൗപര്‍ണ്ണിക അക്കാ­ഡ­മി­യെന്ന കലാ­-­സാം­സ്കാ­രിക സ്കൂള്‍ സ്ഥാപിച്ച് ശാസ്ത്രീയ നൃത്ത­രൂ­പ­ങ്ങളെ എല്ലാ തല­മു­റ­യിലും എത്തി­ക്കു­ന്ന­തില്‍ നിര്‍ണ്ണാ­യക പങ്കു­വ­ഹി­ച്ചു. കലാ­-­സം­ഘ­ടനാ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ വ്യക്തി­മുദ്ര പതി­പ്പിച്ച അവര്‍ "അക്ക­ര­ക്കാ­ഴ്ച­കള്‍' എന്ന സീരി­യ­ലി­ലും, "മിഴി­യ­റി­യാതെ' എന്ന ടെലി ഫിലി­മിലും അഭി­ന­യി­ച്ചി­ട്ടു­ണ്ട്. കീന്‍, കാന്‍ജ് എന്നീ സംഘ­ട­ന­ക­ളുടെ ട്രസ്റ്റി ബോര്‍ഡ് അംഗ­മായ മാലിനി നായര്‍ ടെലി­വി­ഷന്‍ അവ­താ­ര­ക­യു­മാ­ണ്. ദുബായ് ഗ്ലോബല്‍ വില്ലേ­ജില്‍ ഇന്‍ഡ്യന്‍ പവ­ലി­യ­നില്‍ മാലിനി നായര്‍ അവ­ത­രി­പ്പിച്ച നൃത്ത­പ­രി­പാടി മുക്ത­കണ്ഠ പ്രശംസ നേടി­യി­രു­ന്നു.

2016 മാര്‍ച്ച് 19­-ന് വൈകു­ന്നേരം എഡി­സണ്‍ ഹോട്ട­ലില്‍ വെച്ച് നട­ത്ത­പ്പെ­ടുന്ന വര്‍ണ്ണാ­ഭ­മായ ചട­ങ്ങില്‍ അവാര്‍ഡ് ദാനം നട­ത്തു­മെന്ന് പ്രസി­ഡന്റ് ഗീതേഷ് തമ്പി അറി­യി­ക്കു­കയും അവരെ അഭി­ന­ന്ദി­ക്കു­കയും ചെയ്തു. നാമം എക്‌സ­ലന്‍സ് അവാര്‍ഡ് നൈറ്റ് പ്രോഗ്രാം കണ്‍വീ­നര്‍ സജിത് കുമാ­റിന്റെ നേതൃ­ത്വ­ത്തില്‍ പ്രേം നാരാ­യണ്‍ (കോ- കണ്‍വ­നീ­നര്‍), വിനീത നായര്‍ (വൈസ് പ്രസി­ഡന്റ്), അജിത് പ്രഭാ­കര്‍ (സെ­ക്ര­ട്ട­റി) ആഷാ വിജയ് (ട്ര­ഷ­റര്‍), അപര്‍ണ്ണ അജിത് കണ്ണന്‍ (ജോ­യിന്റ് ട്രഷ­റര്‍), ഡോ. ഗോപി­നാ­ഥന്‍ നായര്‍, സജിത്ത് ഗോപി­നാ­ഥ്, സഞ്ജീവ് കുമാര്‍, രാജേഷ് രാമ­ച­ന്ദ്രന്‍, മാലിനി നായര്‍, വിദ്യ രാജേ­ഷ്, മായ മേനോന്‍, സുനില്‍ രവീ­ന്ദ്രന്‍, ഉഷ അജി­ത് തുട­ങ്ങി­യ­വര്‍ പരി­പാ­ടി­യുടെ വിജ­യ­ത്തി­നായി പ്രവര്‍ത്തി­ക്കു­ന്നു.
നാമം എക്‌സ­ലന്‍സ് അവാര്‍ഡു­കള്‍ പ്രഖ്യാ­പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക