Image

ഡാളസ് അദ്ധ്യാപകന്റെ നിരാഹാര സമരം 27-ാം ദിവസത്തിലേക്ക്

പി.പി.ചെറിയാന്‍ Published on 02 March, 2016
ഡാളസ് അദ്ധ്യാപകന്റെ നിരാഹാര സമരം 27-ാം ദിവസത്തിലേക്ക്
ഡാളസ്: സമൂഹത്തില്‍ പൗരന്മാരും, നിയമ പാലകരും തമ്മിലുള്ള ബന്ധം അനുദിനം വഷളായി കൊണ്ടിരിക്കുകയാണെന്നും, ഇവര്‍ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും, ശാക്തീകരിക്കുന്നതിനും ഒരു പാലമായി പ്രവര്‍ത്തിക്കുവാന്‍ സന്നന്ധനാണെന്നുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഡാളസ് കാര്‍ട്ടര്‍ ഹൈസ്‌ക്കൂള്‍ അദ്ധ്യാപകന്‍ കര്‍ട്ടിസ് ഫര്‍ഗുസണ്‍ നടത്തുന്ന ഒറ്റയാന്‍ നിരാഹാര സമരം ഇരുപത്തിയേഴു ദിവസം പിന്നിടുന്നു.

ഈ അദ്ധ്യയന വര്‍ഷം ആരംഭിച്ചതിനുശേഷം തന്റെ ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ സമീപപ്രദേശങ്ങളില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ വെടിയേറ്റു മരിക്കാനിടയായ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചതായും, ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനും, സുരക്ഷിതമായ ഒരു സമൂഹം കെട്ടിപടുക്കുന്നതിനും ലക്ഷ്യമിട്ടാണ് നിരാഹാര സമരം തുടരുന്നതെന്ന് അദ്ധ്യാപകന്‍ പറഞ്ഞു.
നിരാഹാരം സമരം തുടരുന്ന അദ്ധ്യാപകന്റെ 35 പൗണ്ടു തൂക്കം ഇതിനകം കുറഞ്ഞിട്ടുണ്ട്. വെള്ളയും, ചെറുനാരങ്ങാനീരും മാത്രം സേവിക്കുന്ന അദ്ധ്യാപകന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ വ്യതിയാനമൊന്നും സംഭവിച്ചിട്ടില്ല.

ധാരാളം വിദ്യാര്‍ത്ഥികള്‍ നിരാഹാരം നടത്തുന്ന അദ്ധ്യാപകനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് ഓറഞ്ച്, നീല റിബ്ബണുകള്‍ ധരിച്ചാണ് സ്‌ക്കൂളില്‍ വരുന്നത്.

ഡാളസ് അദ്ധ്യാപകന്റെ നിരാഹാര സമരം 27-ാം ദിവസത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക