Image

ഡാളസ്സില്‍ ജോബ്‌ഫെയര്‍ മാര്‍ച്ച് 7ന്

പി.പി.ചെറിയാന്‍ Published on 03 March, 2016
ഡാളസ്സില്‍ ജോബ്‌ഫെയര്‍ മാര്‍ച്ച് 7ന്
ഡാളസ്: മാര്‍ച്ച് 7 തിങ്കള്‍ രാവിലെ 11 മുതല്‍ ഡാളസ്സില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.
ഡാളസ് ലവ് ഫീല്‍ഡ് ഹില്‍ട്ടണ്‍ ഡബിള്‍ട്രീ ഹോട്ടലില്‍ നടക്കുന്ന ജോബ് ഫെയറില്‍ മുന്നൂറ്റി അമ്പതോളം ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. പാര്‍ട്ട്‌ടൈം, ഫുള്‍ ടൈം, വെയര്‍ഹൗസ്  ജോലികള്‍ക്കാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. യോഗ്യതകള്‍ പരിഗണിച്ചു തിരഞ്ഞെടുക്കുന്നവര്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. ഇത്തരം ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നതിലൂടെ നിരവധി തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള  അവസരം ലഭിക്കും. ഡാളസ്സിലും പരിസരങ്ങളിലുമുള്ള നിരവധി തൊഴില്‍ സ്ഥാപനങ്ങളെ മാനേജര്‍മാര്‍ ഇന്റര്‍വ്യൂ നടത്തുന്നതിനായി ജോബ് ഫെയറില്‍ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഡാളസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, യൂണിവേഴ്‌സല്‍ മ്യൂസിക്ക് ഗ്രൂപ്പ് എന്നിവരാണ് ജോബ് ഫെയര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

സ്ഥലം:Double tree, love field,3300 W, Mocking bird Lane, Dallas TX.

സമയം-മാര്‍ച്ച് 7- രാവിലെ 11 മുതല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Coast to Coast careerfairs.com

ഡാളസ്സില്‍ ജോബ്‌ഫെയര്‍ മാര്‍ച്ച് 7ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക