Image

ഡാളസ് വൈ.എം.ഇ.എഫ്. ഒരുക്കുന്ന വി നാഗല്‍ സംഗീത സന്ധ്യ-മാര്‍ച്ച് 27ന്

പി.പി.ചെറിയാന്‍ Published on 03 March, 2016
ഡാളസ് വൈ.എം.ഇ.എഫ്. ഒരുക്കുന്ന വി നാഗല്‍ സംഗീത സന്ധ്യ-മാര്‍ച്ച് 27ന്
ഡാളസ്: ഈസ്റ്റര്‍ ദിനത്തില്‍ ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മലയാളികള്‍ക്കായി ഡാളസ് വൈ.എം.ഇ.എഫ്.വി.നാഗല്‍ സംഗീത സായാഹ്നം ഒരുക്കുന്നു.

1893 ല്‍ ജര്‍മ്മനിയില്‍ നിന്നും മലയാളക്കരയിലെത്തിയ മിഷനറി വിനാഗല്‍ സായിപ്പിന്റെ സംഗീത സാന്ദ്രമായ ജീവിത കഥയും, ഗാനങ്ങളും കോര്‍ത്തിണക്കിയുള്ള അപൂര്‍വ്വ സംഗീത സായാഹ്നത്തിന് വേദിയൊരുക്കിയിരിക്കുന്നത് കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ചര്‍ച്ചിലാണ്.

ആംഗലേയ ഭാഷ ലവലേശം പോലും സ്വാധീനം ചെലുത്താതെ ശുദ്ധമലയാളത്തില്‍ സംസാരിക്കുന്നതിനും, എഴുതുന്നതിനും, പ്രാവീണ്യം നേടിയ വി. നാഗല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ജനഹൃദയങ്ങളില്‍ ആശ്വാസത്തിന്റേയും, ആനന്ദത്തിന്റേയും അലയടികള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന, നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്.

താല്‍ക്കാലികമായി മനുഷ്യ മനസ്സിനെ മഥിക്കുന്ന ആയിരക്കണക്കിന് ക്രൈസ്തവ ഗാനങ്ങള്‍ സ്മൃതിപഥത്തില്‍ നിന്നും മാഞ്ഞുപോകുമ്പോഴും, നാഗല്‍ സായിപ്പ് രചിച്ച 'സമയമാം രഥത്തില്‍', 'യേശുവേ നിന്റെ രൂപമീ എന്റെ കണ്ണുകള്‍', ഭാഗ്യനാള്‍, ഭാഗ്യനാള്‍, യേശു എന്‍ സ്വന്തം തുടങ്ങിയ ഗാനങ്ങള്‍ ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.

മാര്‍ച്ച് 27 വൈകീട്ട് 6 മുതല്‍ 8 വരെ നടക്കുന്ന സംഗീത വിരുന്നിന് ഇന്‍സ്‌പെക്ഷന്‍ ഗ്രൂപ്പാണ് സംഗീതമൊരുക്കുന്നത്, സൗജന്യമായി പ്രവേശനം അനുവദിച്ചിരിക്കുന്ന ഭക്തിനിര്‍ഭരവും, ആസ്വാദ്യകരവുമായ സംഗീത വിരുന്നിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഷിബു ജേക്കബ്(സെക്രട്ടറി)-972 467 3030

ഡാളസ് വൈ.എം.ഇ.എഫ്. ഒരുക്കുന്ന വി നാഗല്‍ സംഗീത സന്ധ്യ-മാര്‍ച്ച് 27ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക