Image

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോറാനപള്ളിയില്‍ നോമ്പുകാലധ്യാനം

Published on 03 March, 2016
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോറാനപള്ളിയില്‍ നോമ്പുകാലധ്യാനം
ഷിക്കാഗോ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് മാസം 10, 11. 12, 13 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോറോന പള്ളിയില്‍(Sacred Heart kanaya Catholic Forane Church, 611 maple Street, Maywood, IL-60153) വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു.

ക്രിസ്തുവിന്റെ പീഢാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെകുറിച്ചും പങ്കുവയ്ക്കുന്ന ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് ദൈവം വരദാനങ്ങളാല്‍ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയര്‍ത്തിയ റവ.ഫാ.ഷാജി തുമ്പേചിറയില്‍, ബ്രദര്‍. ജെയിംസ്‌കുട്ടി ചമ്പകുളം, ബ്രദര്‍: പി.ഡി. ഡോമിനിക്ക്(ചെയര്‍മാന്‍ മറിയന്‍ ടിവി), ബ്രദര്‍ ശാന്തിമോന്‍ ജേക്കബ് എന്നിവരാണ്. അനുഗ്രഹീത ഗായകന്‍ ബ്രദര്‍: മാര്‍ട്ടിന്‍ മഞ്ഞപ്പറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുവജന ധ്യാനത്തിന് സിസ്റ്റര്‍: റാണി മാത്യുവും, കുട്ടികളുടെ ധ്യാനത്തിന് സിസ്റ്റര്‍: ആഗ്നസ്സും നേതൃത്വം നല്‍കുന്നതാണ്.

നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാധ്യാനം മാര്‍ച്ച് 10-ാം തീയ്യതി വ്യാഴാഴ്ച വൈകീട്ട് 5.30 മുതല്‍ 9.30 വരെയും, 11-ാം തീയ്യതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകീട്ട് 9മണി വരെയും, 12-ാം തീയ്യതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 8 മണിവരെയും, 13-ാം തീയ്യതി ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5 മണിവരെയുമാണ് മുതിര്‍ന്നവര്‍ക്ക് ഉള്ള ധ്യാനസമയം. യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും മാര്‍ച്ച് 12-ാം തീയ്യതി രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണിവരെയും, 13-ാം തീയ്യതി ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണിവരെയുമാണ്.

കരുണയുടെ വര്‍ഷത്തില്‍ വലിയ നോമ്പുകാലത്തില്‍ കുടുംബസമ്മേതം ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടന്നുവരുവാനും സഭാവിത്യാസഭേദമെന്യ ഏവരെയും ഇടവകവികാരി റവ.ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്‍ര് വികാര്‍: റവ.ഫാ.ജോസ് ചിറപുറത്ത് ഈശോയുടെ നാമത്തില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.അബ്രഹാം മുത്തോലത്ത്(വികാരി) 773 412 6254, ഫാ.ജോസ് ചിറപറത്ത്(അസി.വികാരി) 872 305 1345.

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോറാനപള്ളിയില്‍ നോമ്പുകാലധ്യാനം
Fr.Shaji Thumpachirayil
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോറാനപള്ളിയില്‍ നോമ്പുകാലധ്യാനം
Bro.Jameskutty Champakulam
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോറാനപള്ളിയില്‍ നോമ്പുകാലധ്യാനം
Bro.Santimon Jacob
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോറാനപള്ളിയില്‍ നോമ്പുകാലധ്യാനം
MARTIN MANJAPARA
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫോറാനപള്ളിയില്‍ നോമ്പുകാലധ്യാനം
Bro.Dominic
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക