Image

വേറിട്ട വഴികളിലൂടെ ഡോ.ബി.സന്ധ്യ ഐ.പി.സ്

Published on 03 March, 2016
വേറിട്ട വഴികളിലൂടെ ഡോ.ബി.സന്ധ്യ ഐ.പി.സ്
നരേന്‍, മേഘ്‌ന രാജ് എന്നിവര്‍ കേന്ദ്രകഥാപത്രങ്ങളാകുന്ന 'ഹല്ലേലൂയ' സിനിമയ്ക്ക് വേണ്ടി ഡോ.ബി.സന്ധ്യ ഐ.പി.സ് എഴുതിയ 'എന്‍ കിനാവിലെ' എന്ന് തുടങ്ങുന്ന എന്ന ഗാനം ശ്രദ്ധേയമാകുന്നു.
Song Link

കവിതകള്‍, നോവലുകള്‍, കുട്ടികളുടെ സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ എന്നിവകളിലൂടെ സാഹിത്യരംഗത്ത് സജീവമായ ഡോ.ബി.സന്ധ്യ ആദ്യമായിട്ടാണ് ഒരു സിനിമക്ക് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. സാഹിത്യകൃതികള്‍ കൂടാതെ കേരളാ പോലീസിന്റെ ചരിത്രത്തെ പറ്റിയുള്ള പുസ്തകങ്ങളും വെബ്‌സൈറ്റും ശ്രീ.സന്ധ്യയുടെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2007ലെ ഇടശ്ശേരി അവാര്‍ഡ്, 2013ലെ കുഞ്ഞുണ്ണി പുരസ്‌കാരം തുടങ്ങി മറ്റ് നിരവധി പുരസ്‌കാരങ്ങളും ഡോ.ബി.സന്ധ്യയുടെ കൃതികള്‍ക്ക്  ലഭിച്ചിട്ടുണ്ട്.

നരേന്‍, മേഘ്‌ന രാജ് എന്നിവര്‍ക്കൊപ്പം സുധീര്‍ കരമന, സുനില്‍ സുഖത, ഗണേഷ് കുമാര്‍, ശശി കലിംഗ, പാഷാണം ഷാജി എന്നിവരും ബാലതാരങ്ങളായ എറിക് , ദുര്‍ഗ തുടങ്ങിയവരും 'ഹല്ലേലൂയ'യില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.

നവാഗതനായ സുധി അന്നയാണ് 'ഹല്ലേലൂയ' സംവിധാനം ചെയ്തിരിക്കുന്നത്. ബാര്‍കിംഗ് ഡോഗ് സെല്‍ടം ബൈറ്റ് ഫിലിംസിന്റെ ബാനറില്‍ സുരേന്ദ്രന്‍ നിര്‍മിച്ച  'ഹല്ലേലൂയ' മാര്‍ച്ച് 18 ന് റിലീസ് ചെയ്യും. 

ഹല്ലേലൂയയെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.facebook.com/hallelooyahmovie
 എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.


വേറിട്ട വഴികളിലൂടെ ഡോ.ബി.സന്ധ്യ ഐ.പി.സ്
SANDHYA IPS
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക