തിരുവനന്തപുരം: സ്വാശ്രയമേഖലയില്‍ ലോകോളേജുകള്‍ വരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യാ, കേരള ബാര്‍ കൗണ്‍സില്‍ എന്നിവയുടെ അനുമതിക്കും സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്കു വിധേയമായും സ്വാശ്രയ മേഖലയില്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍ ലോകോളേജ് തുടങ്ങാന്‍ അപേക്ഷ നല്കിയാല് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു. സ്തുത്യര്‍ഹമായ പ്രവര്‍ത്തനപാരമ്പര്യമുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍ക്കു മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്നും വ്യക്തിഗത മാനേജ്മെന്റുകളെ പരിഗണിക്കില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷം പറഞ്ഞു.