ഹോമസ് കടലിടുക്ക് തടയുന്നതില്‍ നിന്നും ഇറാന് പിന്മാറണം: യു.എന്‍
Published on 26 January, 2012
ന്യൂയോര്‍ക്ക്: ഹോമസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടയുന്നതില്‍
നിന്നും ഇറാന് പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കി
മൂണ്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വാണിജ്യ-വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക്
വിലങ്ങുതടിയാകുന്ന തരത്തില്‍ ചരക്കുനീക്കം തടയാന്‍ പാടില്ലെന്നും അദ്ദേഹം
പറഞ്ഞു.
ലോകത്തെ ക്രൂഡ് ഓയിലിലെ 20 ശതമാനത്തില്‍ ഏറെയും ഹോമസ് കടലിടുക്കിലൂടെയാണ്
എത്തുന്നത്. ഇറാനെതിരെ ഇന്ധന ഉപരോധം തുടരുകയാണെങ്കില്‍ ഹോമസ്
കടലിടുക്കിലൂടെയുള്ള എണ്ണ കപ്പലുകളുടെ സഞ്ചാരം തടയുമെന്ന് ടെഹ്റാന് ഭീഷണി
മുഴക്കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല