Image

വര്‍ണ്ണപ്പൊലിമയില്‍ അല്‍ മദീന ന്യൂ ഏജ് ചിത്രരചനാ മത്സരം.

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 05 April, 2016
 വര്‍ണ്ണപ്പൊലിമയില്‍ അല്‍ മദീന  ന്യൂ ഏജ് ചിത്രരചനാ മത്സരം.
റിയാദ്: അല്‍ മദീന ഹൈപര്‍ മാര്‍ക്കറ്റിന്‌ടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിയുമായി സഹകരിച്ചു കൊണ്ട് റിയാദിലെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നടത്തിയ ചിത്ര രചനാ മത്സരം ഏപ്രില്‍ 1 വെള്ളിയാഴ്ച അല്‍ മദീന ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.അല്‍ മദീന ഗ്രൂപ്പ് സി. ഇ. ഒ. നാസര്‍ അബൂബക്കര്‍ ഉത്ഘാടനം നിര്‍വഹിച്ചു. ന്യൂ ഏജ് സെക്രട്ടറി സകരിയ പുറക്കാട് , ജയശങ്കര്‍, അല്‍മദീന പ്രധിനിധികളായ ഷാജി ആലപ്പുഴ, ഷിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. 

വിവിധ വിഭാഗങ്ങളിലായി 350 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ അലി ബാസിം മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (ഒന്നാം സമ്മാനം), അമല്‍ റയ്ഹാന ഖാലിദ്  ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ്(രണ്ടാം സമ്മാനം), ഐശ്വര്യ ഷാജിത്  ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ (മൂന്നാം സമ്മാനം), ജൂനിയര്‍ വിഭാഗത്തില്‍ അന്‍വിത സുനില്‍ കുമാര്‍ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ (ഒന്നാം സമ്മാനം), ആദിത്യന്‍ സുനില്‍കുമാര്‍  ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് (രണ്ടാം സമ്മാനം), ഷേഖ് സുഹ  ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (മൂന്നാം സമ്മാനം), സീനിയര്‍ വിഭാഗത്തില്‍ മുഹ്‌സിന ഹനീഫ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് (ഒന്നാം സമ്മാനം), അശ്വിന്‍ ശിവ പ്രസാദ്  യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (രണ്ടാം സമ്മാനം), സോനാ റോസ് ജോയ് അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (മൂന്നാം സമ്മാനം), എന്നിവര്‍ വിജയികളായി. ജയശങ്കര്‍, റസിയ ഗിസാല്‍ മഹ്ദി എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. 

ഹരി നായര്‍, ഷാനവാസ് പാലക്കാട്, വിനോദ് കാര്‍ത്തി, വിനോദ് മഞ്ചേരി, ജോഷി തൃശ്ശൂര്‍, രാജന്‍ നിലമ്പൂര്‍, സന്തോഷ്, ജംഹര്‍, ഉമ അശോക്, ശാലിനി കൃഷ്ണപ്രസാദ്, മോഹനന്‍ കടമ്മനിട്ട, വൈശാക്, രാജീവ്, വിനോദ്, സജി, മോനിഷ്, ഹരി പറവൂര്‍, സമീര്‍,അശോക് കുമാര്‍, ജ്യോതി കുമാര്‍, മുസ്തഫ പാലക്കാട്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്കും മത്സരാര്‍ഥികള്‍ക്കുമുള്ള സമ്മാനങ്ങള്‍ ഏപ്രില്‍ 15 നു നടക്കുന്ന അല്‍ മദീന വാര്‍ഷികാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് അല്‍ മദീന ഭാരവാഹികള്‍ അറിയിച്ചു.

 വര്‍ണ്ണപ്പൊലിമയില്‍ അല്‍ മദീന  ന്യൂ ഏജ് ചിത്രരചനാ മത്സരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക