Image

ഹില്ലരിയുടെ വാട്ടര്‍ഗേറ്റ് (ബി. ജോണ്‍ കുന്തറ)

Published on 29 October, 2016
ഹില്ലരിയുടെ വാട്ടര്‍ഗേറ്റ് (ബി. ജോണ്‍ കുന്തറ)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിലേയ്ക്ക് അടുക്കുമ്പോള്‍ സമ്മദിതായകരെ കുഴക്കുന്ന പല ചോദ്യങ്ങളും ഉദിച്ചുണരുന്നു. ഹില്ലരി ക്ലിന്റ്റന്‍ ഏതാണ്ട് ജയിക്കും എന്ന നിലയില്‍ എത്തി എന്നാണ് പ്രവചന വിദ്വാന്‍മാര്‍ പറയുന്നത്. ഈസമയത്തു ഇതാ വീണ്ടും ഹില്ലരിയുടെ ഇ മെയിലിനെപറ്റിഎഫ്. ബി .ഐ . വീണ്ടും അന്വേഷണം നടത്തുന്നു എന്ന വാര്‍ത്ത പുറത്തു വരുന്നത്.

എന്തായാലും ഈ വൈകിയ വേളയില്‍ എഫ്. ബി .ഐ .മേധാവി ഇതുപോലൊരു ഉത്തരവു പുറപ്പെടുവിക്കുന്നു എങ്കില്‍ അതില്‍ എന്തോ പ്രമാദമായ കാര്യം കാണണം.അല്ല എങ്കില്‍, തിരഞ്ഞെടുപ്പു കഴിയും വരെ എന്തുകൊണ്ടു എഫ്.ബി.ഐക്കു ക്ഷമിച്ചു കൂടാ? ഓര്‍ക്കുക,ഈ എഫ്.ബി.ഐ. ഡയറക്ടര്‍ തന്നെ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഹില്ലരി കുറ്റക്കാരി അല്ല എന്നു പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍ക്കുക.

1972ല്‍ഇതിനു സമാന്തരമായ ഒരു സംഭവം നടന്നു-- വാട്ടര്‍ഗേറ്റ്. ഏതാനും കള്ളന്മാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇലെക്ഷന്‍ ഹെഡ് ഓഫീസില്‍ കുറത്തി തുറന്നു എന്നതായിരുന്നു സംഭവം.മോഷ്ട്ടാക്കളെ പിടിച്ചുഎന്നാല്‍ പിന്നീടുള്ള അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞത് അത് വെറും ഒരു മോഷണ ഉദ്യമം അല്ലായിരുന്നു എന്നാണ്.

രണ്ടാം തവണ മത്സരിച്ച റിച്ചാര്‍ഡ് നിക്‌സന്റെ തിരഞ്ഞെടുപ്പു സഹായികള്‍ ആണ് ഇതു ചെയ്തത് എന്നും അതിക്രമിച്ചു കടന്നതിന്റെ ഉദ്ദേശം വിവരങ്ങള്‍ മോഷ്ടിക്കുന്നതിനും കൂടാതെ ടെലിഫോണുകളില്‍ നിന്നും സംഭാഷണം ചോര്‍ത്തി എടുക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനും ആയിരുന്നു എന്നു തെളിഞ്ഞു.
ആ വര്‍ഷം നിക്‌സണ്‍തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ചു എങ്കിലും,വാട്ടര്‍ഗേറ്റ് സംഭവം മാഞ്ഞു പോയില്ല. അതും അന്വേഷണം നടത്തിയത് എഫ്.ബി.ഐ. തന്നെ.
കൂടാതെ രണ്ടു പത്ര പ്രവര്‍ത്തകരും സമാന്തരമായി അവരുടെ പരിശോധനകളും മുന്‍പോട്ടു കൊണ്ടുപോയി.ഈ അന്വേഷണം പുറത്തു കൊണ്ടുവന്നു നിക്‌സണ്‍ കുറ്റവാളികളെ രക്ഷിക്കുന്നതിനുശ്രമിച്ചു എന്ന് . പരിണിതഫലമോ നിക്‌സണ്‍ ഇീപീച്ചു ചെയ്യപ്പെടും എന്ന അവസ്ഥയില്‍ എത്തി, 1974ല്‍ അദ്ദേഹം രാജി വയ്ച്ചു വൈറ്റ് ഹൗസ് വിട്ടു.

ഹില്ലരി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്നേയും ഇപ്പോള്‍ നേരിടുന്ന, ഇമെയില്‍ വിവാദ അന്വേഷണങ്ങള്‍ മാഞ്ഞു പോകില്ലഅതിനുപിരി മുറുക്കം കൂടുകയേ ഉള്ളു ഒരു കാരണം യൂ.സ് . ഹൗസ് ഓഫ് റെപ്രസന്റ്റേറ്റീവിസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വീണ്ടും നിയന്ത്രിക്കും എന്നതാണ്.

ഇപ്പോള്‍ മാധ്യമങ്ങളിലും കൂടാതെ വിക്കിലീക്ക് എന്ന ഇന്റ്റര്‍ നെറ്റ് പ്രസിദ്ധീകരണത്തില്‍ വരുന്ന വാര്‍ത്തകള്‍പരിശോധിച്ചാലും മനസിലാകും ഇതൊരു നിസാര കാര്യംഅല്ല എന്ന്. ഹില്ലരി പോലും ഫ്.ബി.ഐ മുന്‍പാകെയും കോണ്‍ഗ്രസിന്റ്റെ മുന്‍പിലും ഒരുപാടു ഒളിച്ചു കളികള്‍ നടത്തിഎന്നതു വാസ്തവം തന്നെ. പ്രസിഡന്റ് ഒബാമ പോലും ഇ മെയില്‍ സംഭവങ്ങള്‍ പുറത്തു വന്നപ്പോള്‍ നല്‍കിയ മറുപടികള്‍ ചോദ്യം ചെയ്യപ്പെടുന്നു.

ഹില്ലരി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നപ്പോള്‍ ചെയ്ത ഈ ക്രമവിരുദ്ധ നടപടികളിലേക്കാള്‍ വളരെ കുറച്ചു പിശകുകള്‍ കാട്ടിയ ഉദ്യോഗസ്ഥര്‍ ഇന്നു ജയിലുകളില്‍ കഴിയുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധിതം ആയിരിക്കണം. 1974ല്‍ നിയമം വൈജാത്യം കാട്ടാതെമുന്നോട്ടു പോയിഅമേരിക്കന്‍ പ്രെസിഡന്റ് എന്ന പദവി നിക്‌സനെ രക്ഷപ്പെടുത്തിയില്ല.

എന്തായാലും നമുക്കെല്ലാം കാത്തിരുന്നു കാണാം. തിരഞ്ഞെടുപ്പിനു ശേഷം രാജ്യം വീണ്ടുംപ്രതീസന്ധിയെ നേരിടുമോ എന്ന്?

ബി. ജോണ്‍ കുന്തറ ഹ്യൂസ്റ്റന്‍ ടെക്‌സാസ്
Join WhatsApp News
CLEAN 2016-10-29 06:11:31

FBI DIRECTOR COMEY'S RECOMMENDAION TO INVESTIGATE FURTHER ON HILLARY's

PRIVATE SERVER, SHOULD BE DISQUALIFYING FOR ANYONE SEEKING THE PRESIDENCY.

ANOTHER 32,999 EMAILS TO BE OPENED/.( even if the secretary of state  is elected as

president, she is to face the TUNE.,- that is an impeachment).  LET ALONE  THE AVERAGE

AMERICAN DECIDE THEY NEED OBAMA CARE ANY MORE.  ANOTHER EMAIL BOMBSHELL

AWAITS ON CLINTON FOUNDATIOB BEFORE NOV.8TH.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക