കോതമംഗലം: മലയാള സിനിമയിലെ ചില സൂപ്പര്‍ താരങ്ങള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം മറക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന് കമല്‍. കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള അഖിലേന്ത്യ ശാസ്ത്രസാങ്കേതിക എക്സിബിഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാകാരന്മാര് സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ്. ഇതിനാല്‍, എന്തു ചെയ്യുമ്പോഴും തെറ്റായ സന്ദേശം നല്കാതിരിക്കാന് ശ്രദ്ധിക്കണം. രജനീകാന്തും കമലാഹാസനും പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നില്ല. ഇവരുടെ മേഖല ഇതല്ലെന്ന് ഇവര്‍ തിരിച്ചറിയുന്നു.
വ്യാപാരികള്‍ക്ക് പണം സമ്പാദനത്തിന് പരസ്യചിത്രങ്ങളില്‍ നല്ല കലാകാരന്മാര് അഭിനയിക്കരുത്. കാരണം, ഇവ പലപ്പോഴും തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കും. കോളജ് അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.