പടിഞ്ഞാറേ മാനത്തെ പവിഴപ്പൂമ്പാടത്ത്
പകലോനാം പുലയന്റെ കാളപൂട്ട് !
ചേറിന്റെ മണമുള്ള ചെന്താമരപ്പെണ്ണിന്‍
മാറത്ത് പ്രണയത്തിന് കേളികൊട്ട് !
മാനത്തെ മാളോന്റെ പാടത്തെപൊന്നാര്യന്‍
താളത്തിലാടുമ്പോള്‍ ,
കൊടിയുടുത്തു വെണ് മേഘത്തിന് പന്തലില്‍
മോഹക്കാറെത്തുമ്പോള്‍ ,
നാണംപുരണ്ട ചിരിയുമായ് താരകള്‍
പൂവിളി പാടുമ്പോള്‍ ,
താലിയണിഞ്ഞു തരളിതയായിവള്‍
വ്രീളാവിവശയാകും , മാരന്റെ
മാറില്‍പ്പടര്‍ന്നു കേറും !
താരകപ്പൂചൂടി താളത്തില്‍ ,മേളത്തില്‍
രാവുകള്‍പാടുമ്പോള്‍ ,
താമരപ്പൂമണക്കാറ്റിന്റെയോരത്തു
ചാരത്തിരിക്കുമ്പോള്‍ ,
രോമാഞ്ച തീരത്തിലാരാരും കാണാത്ത
പൂവിതള്‍ നോവുമ്പോള്‍ ,
ആദ്യത്തെ രാത്രിയി ലാനെഞ്ചിന്‍ ചൂടിലോ
രാവണിപ്പൂവാകും ,പിന്നെ
രാവാകെ വീണുറങ്ങും !!