അടുത്ത മലയാള ചിത്രം ജീത്തു ജോസഫിനൊപ്പമെന്ന് കാളിദാസ് ജയറാം
Published on 12 May, 2018
അല്‍ഫോണ്‍സ് പുത്രന്
സംവിധാനം ചെയ്യുന്ന തമിഴ് സിനിമയ്ക്ക് ശേഷം കാളിദാസ് ജയറാം നായകനാകുന്നത്
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍. സിനിമയെ സംബന്ധിച്ച കൂടുതല്‍
വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്നും കാളിദാസ് ജയറാം തന്റെ ഫെയ്സ്ബുക്ക്
പേജിലൂടെ പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ചിത്രം സാധ്യമാകുക എന്നും
കാളിദാസ് അറിയിച്ചു.
അടുത്ത ചിത്രം അല്‍ഫോണ്‍സ് പുത്രന് സംവിധാനം
ചെയ്യുന്ന തമിഴ് ചിത്രമാണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാമെന്ന്
വിശ്വസിക്കുന്നുവെന്നും കാളിദാസ് പറഞ്ഞു. നേരം പ്രേമം എന്നീ സിനിമകളുടെ കടുത്ത
ആരാധകനാണ് ഞാനെന്നും ഇത്തരം വലിയ ഫിലിം മേക്കേഴ്സിനൊപ്പം ജോലി ചെയ്യാന്‍
സാധിക്കുക എന്നത് മഹത്തരമായ കാര്യമാണെന്നും കാളിദാസ് പറഞ്ഞു.പ്രണവ് മോഹന്‍ലാലിനെ
നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയ്ക്ക് ശേഷമാണ് ഇപ്പോള്‍ കാളിദാസ്
ജയറാമിനെ നായകനാക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ആയിരുന്നു
കാളിദാസിന്റെ ആദ്യ മലയാള ചിത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല