തച്ചങ്കരി കേസ്: സര്‍ക്കാര്‍ റിപ്പോര്‍ട്ട് കളവാണോയെന്ന് പരിശോധിക്കുമെന്ന് കോടതി
Published on 16 April, 2012
തൃശൂര്‍: ഐജി ടോമിന് തച്ചങ്കരിക്കെതിരായ
കേസില്‍ സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട് കളവാണോയെന്ന് പരിശോധിക്കുമെന്ന്
തൃശൂര്‍ വിജിലന്‍സ് കോടതി. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
തേടി കത്തയച്ചതായി സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രമാണ് പ്രോസിക്യൂഷന് അനുമതി തേടി
സര്‍ക്കാര്‍ കത്തയച്ചതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കോടതി
റിപ്പോര്‍ട്ട് പരിശോധിക്കാന്‍ തീരുമാനിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ക്ക് കോടതി നോട്ടീസ്
അയച്ചു. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരേ പൊതുപ്രവര്‍ത്തകനായ
പി.ഡി. ജോസഫ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഹര്‍ജി ഈ മാസം 26 ന്
വീണ്ടും പരിഗണിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല