തിരുവനന്തപുരം: മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര്.ശെല്‍വരാജ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടികാഴ്ച നടത്തി. കെപിസിസി ആസ്ഥാനത്തായിരുന്നു കൂടികാഴ്ച. ചര്‍ച്ച രണ്ടരമണിക്കൂര്‍ നീണ്ടു നിന്നു. കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശെല്‍വരാജ് പറഞ്ഞു.