പാലക്കാട് : കൈക്കൂലിയായി 6000 രൂപ വാങ്ങുന്നതിനിടെ മണ്ണാര്‍ക്കാട് അസി. ലേബര്‍ ഓഫിസര്‍ കൃഷ്ണകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കടകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മിനിമം വേതനം നല്കാത്തതിന്റേ പേരില്‍ ചില വ്യാപാരികള്‍ക്കു നേരത്തെ കൃഷ്ണകുമാര്‍ പിഴയിട്ടിരുന്നു. ഈ കേസ് ഒതുക്കിതീര്‍ക്കാന്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും പിന്നീട് ഒത്തുതീര്‍പ്പിന്റെ ഭാഗമായി 6000 രൂപ വാങ്ങിയെന്നുമാണ് കേസ്.