ദന്ദകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ മാവോയിസ്റ്റുകളാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ കേശണ്ണ, റെന്ഗോണ്, ഹെര്‍മ, എന്നിവര്‍ വഴി കൈമാറി പപരാവോ എന്ന നേതാവിനടുത്താണ കലക്ടര്് ഇപ്പോഴുള്ളതെന്നും കരുതുന്നൂ.
ഒഡീഷ- ഛത്തീസ്ഗഡ് അതിര്‍ത്തിയായ തുള്‍സി കുന്നുകളില്‍ വെച്ചാണ് കലക്ടറെ
തട്ടിക്കൊണ്ട് പോയത്. അലക്സ് പോളിനെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തി
വരികയാണെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു.