തിരുവനന്തപുരം: പാര്‍ട്ടി പിളര്ത്താതെതന്നെ വളരുമോയെന്ന് നോക്കട്ടെയെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പത്തനാപുരത്തെ യോഗത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ സ്നേഹിക്കുന്നവരുടെ യോഗമാണ് പത്തനാപുരത്ത് ചേരുന്നത്. യോഗത്തില്‍ പങ്കെടുത്താല്‍ ആരുടെയും സ്ഥാനത്തിനു പ്രശ്നമുണ്ടാവില്ല.
പത്രങ്ങളിലും മറ്റും വരുന്നതിനെക്കുറിച്ച് ഇതുവരെ ഒപ്പമുള്ളവരോട് വിശദീകരിക്കാനായില്ല. പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് മുന്നില്‍ ഇനിയും ഒഴിഞ്ഞുമാറി നില്‍ക്കാനാവില്ലെന്നും പറയാനുള്ളത് തുറന്നു പറയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നയാളാണ്. പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.