അജ്മാന്: കെ.ബി.ബി.ഒ ഗ്രൂപ്പ് കമ്പനികളുടെയും ഫാത്തിമാഗ്രൂപ്പ് കമ്പനികളുടെയും സംയുക്ത സംരംഭമായ `ഫെയര്‍ വേ-ദ മാര്‍ക്കറ്റി'ന്റെ ആദ്യ സ്റ്റോറിന് യു.എ.ഇയില്‍ തുടക്കമായി. മികച്ച കസ്റ്റമര്‍ സര്‍വീസും ഉയര്‍ന്ന ക്വാളിറ്റിയുള്ള ഭക്ഷണവിഭവങ്ങളും മറ്റ് അവശ്യസാധനങ്ങളുമാണ് ഫെയര്‍ വേ വാഗ്ദാനം ചെയ്യുന്നത്. ലൈവ് കുക്കിംഗ്, ഷവര്‍മ, ഗ്രില്‍ഡ് ഫുഡ്, ചാട് & പാപ്ടി കൗണ്ടര്‍, ഫ്രെഷ് ജ്യൂസ്, ഗ്രില്‍ഡ് സാന്‍ഡ് വിച്ച് തുടങ്ങിയവയ്ക്കൊപ്പം കുടുംബങ്ങള്‍ക്ക് ഭക്ഷണത്തിനിരിക്കാനുള്ള സൗകര്യവും ഫെയര്‍ വേ വാഗ്ദാനം ചെയ്യുന്നു. ആഘോഷാവസരങ്ങളില്‍ പ്രിയങ്കരമായ, നാവില്‍ കൊതിയൂറുന്ന തരം മധുരമുള്ളതും വറുത്തതും എരിവുള്ളതുമായ പലഹാരങ്ങളും ലൈവ് ബേക്കറിയും ഇവിടെ സജ്ജമാണ്. നാടനും ഇറക്കുമതി ചെയ്തതുമായ പഴവര്‍ഗങ്ങളും പച്ചക്കറികളും ഇറച്ചി, മീന്‍, അറബിക് സ്നാക്സ്, മധുര പലഹാരങ്ങള്‍ തുടങ്ങിയവയും സ്റ്റോറില്‍ വില്പനയ്ക്കുണ്ട്.
ആര് സെലക്ട് സി.ഇ.ഒ ഇംറാന്‍ ഖാന് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ഫെയര്‍വേ ഗ്രൂപ്പ് സി.ഇ.ഒ സുനില്‍ സിംഗ്, ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് മൂസാഹാജി, ഫാത്തിമാ ഗ്രൂപ്പ് റീറ്റെയ്ല്‍ സി.ഇ.ഒ ഡോ. സഞ്ജയ് ജോര്‍ജ്, മറ്റ് മുതിര്‍ന്ന പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അജ്മാന്റെ ഹൃദയഭാഗത്ത് അല്‍ കൊര്‍ മാളിലാണ് ഈ സ്റ്റോര്‍ സ്ഥിതി ചെയ്യുന്നത്. എല്ലാ ഷോപ്പിംഗും ഒരേ സ്ഥലത്ത് നിര്‍വഹിക്കാനാവുന്നു ഇവിടെ. ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഡിപ്പാര്‍ട്ട്മെന്റിന്റെ സ്റ്റോറുകളുടെയും വന്‍ ശൃംഖലയാണ് ഗ്രൂപ്പ് മുന്നോട്ടു വെക്കുന്നത്. ഗുണനിലവാരത്തില്‍ ശ്രദ്ധ കൊടുക്കുന്ന, മുടക്കുന്ന പണത്തിന്റെ മൂല്യം ഉറപ്പാക്കുന്ന വൈവിധ്യമാര്‍ന്ന സാധനങ്ങളാണ് തങ്ങളുടെ ഔട്ട്ലറ്റുകള്, ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ നല്‍കുന്നതെന്ന് ഫെയര്‍വേ - ദ മാര്‍ക്കറ്റ് സി.ഇ.ഒ സുനില്‍ സിംഗ് പറഞ്ഞു. ഫെയര്വേയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഉദ്ഘാടനം നടത്തിയ ആര് സെലക്ട് സി.ഇ.ഒ സിറ്റി ലൈഫ് മാള്സിലേക്ക് ഫെയര്വേയെ സ്വാഗതം ചെയ്തു. യു.എ.ഇയിലും ജി.സി.സി.ഇയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് സുനില്‍ സിംഗ് ആവര്‍ത്തിച്ചു.
ഖാലിഫ ബുട്ടി ബിന്‍ ഓമെയ്റിന്റെ നേതൃത്വത്തിലുള്ള കെ ബി ബി ഒ ഗ്രൂപ്പ് 2004ലാണ് തുടങ്ങിയത്. എന്‍ എം സി, എമിറേറ്റ്്സ് ഹോസ്പിറ്റല്‍ ആന്‍ഡ് ക്ലിനിക്സ്, യു എ ഇ എക്സ്ചേഞ്ച്, വണ്‍ പ്രിപേ, ഫാത്തിമാ ഗ്രൂപ്പ്, ഫ്രെഷ്ലി ഫ്രോസന്‍ തുടങ്ങിയ ബ്രാന്‍ഡുകളിലെല്ലാം പകുതിയിലേറെ ഷെയറുള്ള ഹോള്‍ഡിംഗ് കമ്പനിയാണ് കെ ബി ബി ഒ ഗ്രൂപ്പ്.