കുവൈത്ത് സിറ്റി : മലയാളി വിദ്യാര്‍ഥിനിയെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര് പെരിശേരി സ്വദേശി രാജേഷ് കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീര്‍ഥ (9) ആണ് മരിച്ചത്. യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് അബാസിയ ക്ലിനിക്കില്‍ എത്തിക്കുകയും അവിടെ നിന്ന് ഫര്‍വാനിയ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.
സംഭവത്തില്‍ അബാസിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം ഫോറന്‍സിക് നടപടികള്‍ക്കായി കൊണ്ടു പോയതായി അധികൃതര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍