മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. വെറും മൂന്ന് സിനിമകളിൽ മാത്രമാണ് നടി അഭിനയിച്ചതെങ്കിലും ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഹാന . നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന. കുടുംബത്തിലെ ചില വിശേഷങ്ങൾ നടി പ്രമുഖ മാധ്യമത്തിനോട് തുറന്നു പറഞ്ഞിരിക്കുകയാണ്.
നടിയുടെ വാക്കുകൾ....
യെസ്, ഞങ്ങളുടേത് സ്പെഷല്‍ കുടുംബമാണ്. എല്ലാവരും ഒരു മുറിയിലാണ് ഉറക്കം. അതു അച്ഛനും അമ്മയ്ക്കും നിര്‍ബന്ധമാണ്. അതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം നമുക്ക് കൃത്യമായി എട്ടു മണിക്കൂര്‍ ഉറങ്ങാം. ബെഡ്റൂമില്‍ കയറുന്നതിന് മുന്‍പേ എല്ലാവരും മൊബൈല്‍ പുറത്തു വയ്ക്കണം.
അതു മാത്രമേയുള്ളൂ നിബന്ധന. ഇതില്‍ വലിയൊരു മണി മാനേജ്മെന്റ് കൂടിയുണ്ട്. ഞങ്ങള്‍ നാലു പേരും നാലു മുറിയില്‍ കിടന്നാല്‍ സ്വാഭാവികമായും നാല് ഏസി കൂടുതല്‍ പ്രവര്‍ത്തിപ്പിക്കേണ്ടേ? ഇതാകുമ്ബോള്‍ വൈദ്യുതി ബില്ലും കൂടില്ല. എങ്ങനെയുണ്ട് ഐഡിയെന്ന് അഹാന പറയുന്നു.
സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏക നടന്. ട്രോളന്മാര് അച്ഛനെ വിളിക്കുന്നതാണ്. ഞങ്ങളെല്ലാവരും ഇത്തരം തമാശകള്‍ ആസ്വദിക്കുന്നവരാണ്. ശരിയാണ്, നാലു പെണ്മക്കളെ വളര്‍ത്തിയെടുക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ജോലിയാണ്. അതില്‍ പാതി ഉത്തരവാദിത്തം അമ്മയ്ക്കാണ്.
എല്ലാവരുടേയും ഭക്ഷണം, പഠനം, ഡ്രസ്സ്, അതിനൊപ്പം എനിക്ക് ഷൂട്ടുണ്ടെങ്കില്‍ അതിന്റെ തിരക്ക്. അച്ഛന് എത്രനേരം വേണമെങ്കിലും വീട്ടില്‍ തന്നെയിരിക്കും. വീട്, മുറ്റം അതാണ് അച്ഛന്റെ പ്രിയപ്പെട്ട ലോകം. ഞങ്ങളെപ്പോഴും പറയും, അച്ഛനെ രണ്ടു ദിവസം വീട്ടില്‍ പൂട്ടിയിട്ടാല്‍ അതായിരിക്കും ഏറ്റവും സന്തോഷമെന്ന്. അച്ഛന് അത്യാവശ്യം സ്ട്രിക്റ്റ് ആണ്. പക്ഷേ, ഒന്നും ഞങ്ങള്‍ മക്കളില്‍ അടിച്ചേല്പിക്കാറില്ല അഹാന പറയുന്നു.