പ്രേഷകര്‍ കാത്തിരുന്ന ഗൗതം മേനോന് ചിത്രം എനൈ നോക്കി പായും തോട്ടയുടെ റിലീസ് വീണ്ടും മാറ്റി. ചിത്രം സെപ്റ്റംബര്‍ 6 നഎ പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യപിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു എന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ധനുഷും, മേഘ്നാ ആകാശുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സിനിമ പറഞ്ഞ ദിവസം തഴന്നെ റിലീസ് ചെയ്യാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അതിന് സാധിച്ചില്ല. നിങ്ങളെപ്പോലെ തന്നെ ഞങ്ങളും നിരാശരാണ്. സിനിമ റിലീസ് ഉടന്‍ തന്നെ് ഉണ്ടാകും. ഇത്രയും കാലം കാത്തിരുന്നത് പോലെ കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം. സെപ്റ്റംബര്‍ 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് പി മദന്‍ പറഞ്ഞു.
2016 മാര്‍ച്ചിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2 വര്‍ഷങ്ങള്‍ക്കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഗൗതം മേനോന്റെ നിര്‍മ്മാണ കംമ്പിനിയായ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമയുടെ റിലീസ് നീണ്ട് പോവുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഒരു വര്‍ഷം മൂന്നേ റിലീസായിരുന്നു. ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.