ചന്ദ്രേട്ടന് എവിടെയാ എന്ന ചിത്രത്തിനു ശേഷം ദിലീപിന്റെ നായികയായി അനുശ്രീ എത്തുന്നു. സുഗിത് ചിത്രമായ മൈ സാന്റയിലാണ് വീണ്ടും ഇവര്‍ ഒന്നിക്കുന്നത്. മൈ സാന്റായുടെ രണ്ടാം ഘട്ട ചിത്രീകരണം അടുത്ത ഊട്ടിയില്‍ ആരംഭിക്കും..വാള് പോസ്റ്റര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ്, സാന്ദ്രാ മറിയം ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്ലൈസ് ട്രെന്‍ഡുകള്‍
വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്. ദിലീപ്, അനുശ്രീ എന്നിവര്‍ക്കൊപ്പം സിദ്ദിഖ്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, ധര്മ്മജന് ബോള്‍ഗാട്ടി, മറിമായം മഞ്ജു, അജിജോണ്‍, ബാലതാരം മാനസി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മൈ സാന്റയുടെ രചന നിര്‍വഹിക്കുന്നത് ജോമിന് ജെ. സിറിയക്കാണ്. ക്യാമറ: ഫൈസല്‍ അലി, സംഗീതം: വിദ്യാസാഗര്‍, പ്രൊഡക് ഷന് കണ്ട്രോളര് : അരോമ മോഹന്‍. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതി പൂവന് കോഴിയിലും അനുശ്രീ പ്രധാന വേഷത്തിലുണ്ട്. ഈ ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് താരം