കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുവൈത്തിലെ പ്രവാസി എഴുത്തുകാര്‍ക്കായി ഓഗസ്റ്റ് 30ന് സംഘടിപ്പിച്ച സാഹിത്യോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
നാലിനങ്ങളിലായാണ് മത്സരങ്ങള്‍ ഒരുക്കിയിരുന്നത്. 'അയ്യങ്കാളിയും കേരള നവോത്ഥാനവും' എന്നവിഷയത്തില്‍ നടന്ന ഉപന്യാസ രചന മത്സരത്തില്‍ മോളി കുന്നന് ഒന്നാം സ്ഥാനവും മണിക്കുട്ടന് കോന്നി, ജോബി ബേബി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
'ഗ്രഹണം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കഥ രചന മത്സരത്തില്‍ സാം പീറ്ററിനാണ് ഒന്നാം സ്ഥാനം. അനസ് ബാവ രണ്ടാം സ്ഥാനവും സുഭാഷ് കെ. മണമ്പൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
'ഇന്റര്‍നെറ്റ് പൂക്കള്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കവിത രചനാ മത്സരത്തില്‍ ഹരിരാജ് ഒന്നാം സ്ഥാനവും സുജിത്ത് മുതുകുളം രണ്ടാം സ്ഥാനവും അനസ് ബാവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതോടൊപ്പം നടന്ന കവിത പാരായണ മത്സരത്തിന്റെ വിജയികളെ അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു.
വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ഒക്ടോബറില്‍ നടക്കുന്ന പൊതുപരിപാടിയില്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍