ജോളി തങ്ങളെ കബളിപ്പിച്ചെന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ.എന്‍ഐടിയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ ജോളി തന്നോട് പണം കടം ചോദിച്ചു. ഞാന്‍ കൊടുത്തില്ല. 19000 ശമ്ബളമുള്ളയാള്ക്ക് എന്തിനാണ് പണമെന്ന് ചോദിച്ചപ്പോള്‍ 65000 രൂപ മാത്രമാണ് തന്നിക്ക് കിട്ടുന്നതെന്നായിരുന്നു ജോളിയുടെ മറുപടി. ഈ പണം എന്തു ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ക്ക് പഠനത്തിന് വേണമെന്നാണ് മറുപടി നല്‍കിയതെന്നും സക്കറിയ പറഞ്ഞു.
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണക്കാരി ജോളിയെന്ന് വിശ്വസിക്കുന്നുവെന്നും ഇതില്‍ സത്യം പുറത്തുവരണമെന്നും ജോളിയെ താന്‍ അങ്ങേയറ്റം വെറുക്കുന്നുവെന്നും സക്കറിയ പറഞ്ഞു.