കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളാണ് ഒന്നാം പ്രതി ജോളി നടത്തുന്നത്.
ആറ് കൊലപാതകങ്ങളും നടത്തിയത് താനാണെന്നും 4 പേരെ സയനേഡ് നല്‍കിയാണ് കൊലപ്പെടുത്തിയത് എന്നും കഴിഞ്ഞ ദിവസം ജോളി മൊഴി നല്‍കിയിരുന്നു.
കൂടാതെ താന്‍ രണ്ടുപേരെകൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു എന്നും ജോളി പറഞ്ഞു. എന്നാല്‍ അത് ആരെയാണെന്ന കാര്യം മാത്രം വ്യക്തമാക്കിയിരുന്നില്ല.
എന്നാല്‍ ഇന്നത്തെ ചോദ്യം ചെയ്യലില്‍ അക്കാര്യങ്ങള്‍ എല്ലാം വെളിപ്പെടുത്തുന്ന മൊഴിയാണ് ജോളി നല്‍കിയത്. രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്തി മൂന്നാം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ജോളി വെളിപ്പെടുത്തിയത്.
ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണെ വിവാഹം കഴിക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടത്. കൂടാതെ ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നല്കി.