പാലക്കാട്: മഞ്ചിക്കണ്ടി ഊരിനു സമീപമുള്ള കാട്ടില്‍ തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകള്‍ കേരളത്തില്‍ മൈന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ്.
ആക്രമണത്തിനായി മൈന്‍ സജ്ജീകരിക്കുന്നത് എങ്ങനെയെന്ന് ഇവര്‍ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മഞ്ചിക്കണ്ടിയില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പിലാണ് ദൃശ്യങ്ങളുള്ളത്. ഈ ദൃശ്യങ്ങള്‍ ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകളാണ് ഇവര്‍ക്ക് അയച്ചു കൊടുത്തതെന്നാണ് പോലീസ് കരുതുന്നത്.
സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സായുധ മാവോയിസ്റ്റുകള്‍ക്ക് കേന്ദ്ര കമ്മിറ്റി അയച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണിത് എന്നാണ് പോലീസ് പറയുന്നത്.
ഇതാദ്യമായാണ് സംസ്ഥാന പോലീസിന് മാവോയിസ്റ്റുകളുടെ പക്കല്‍ നിന്ന് ഇത്തരത്തിലുള്ള ഒരു വീഡിയോ ലഭിക്കുന്നത്. അട്ടപ്പാടി വനമേഖലയില്‍ പരിശീനം നടത്തിയിരുന്ന മാവോയിസ്റ്റുകള്‍ മൈനുകള്‍ ഉപോയഗിച്ചുള്ള ആക്രമണത്തിനും ശ്രമിച്ചിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്.
അതേസമയം, അട്ടപ്പാടിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലുള്ള മാവോയിസ്റ്റുകളെ തിരിച്ചറിയാന്‍ ഛത്തസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് പോലീസ് ഈ ദൃശ്യങ്ങള്‍ കൈമാറിയെന്നാണ് വിവരം.