അബൂജ: രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്റെ സുവര്‍ണ്ണ
ജൂബിലിയാഘോഷങ്ങള്ക്കുള്ള മുന്നൊരുക്കങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍
ആരംഭിച്ചു. ജൂബിലിആഘോഷത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ‘പ്രത്യാശയും
ആനന്ദവും’('Hope & Joy') എന്ന ഡിജിറ്റല്‍ മാധ്യമശൃംഖലയിലൂടെ
സൂന്നഹദോസിന്റെ പ്രബോധനങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍
പരിശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലെ 60 കത്തോലിക്കാ
സംഘടനകള്‍ സഹകരിച്ചാണ് മാധ്യമശൃംഖലയ്ക്കു രൂപം നല്‍കിയിരിക്കുന്നത്. രണ്ടാം
വത്തിക്കാന്‍ സൂന്നഹദോസില്‍ രൂപമെടുത്ത പതിനാറു പ്രമാണരേഖകള്‍ ലളിതമായി
ദൃശ്യമാധ്യമ സഹായത്തോടെ ജനങ്ങളിലേക്കെത്തിക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന്
സംരംഭത്തിന്റെ സൂത്രധാരന്‍ റെയ്മണ്ട് പെരേര വത്തിക്കാന്‍
റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു.
സഭയില്‍ നിരന്തരം
പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രചോദനമാണ് ഈ നവീന സംരംഭമെന്ന്
ദക്ഷിണാഫ്രിക്കയിലെ ഡര്ബന് അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ വില്‍ഫ്രഡ്
നേപ്പിയര്‍ അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല