ചന്ദ്രശേഖരന് വധക്കേസില്‍ അഞ്ചു പേര് പിടിയിലായതായി റിപ്പോര്‍ട്ട്
Published on 14 May, 2012
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അഞ്ചു പേര് പിടിയിലായതായി
റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായിട്ടാണ് ഇവര്‍
കസ്റഡിയിലായതെന്ന് വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍
നല്കിയവരും കൃത്യത്തിന് ശേഷം ഇത് ഒളിപ്പിച്ചവരും
കസ്റഡിയിലായിട്ടുണ്ടെന്നാണ് വാര്‍ത്ത. കേസിലെ മുഖ്യപ്രതിയായ കൊടി സുനി
ഉപയോഗിച്ചിരുന്ന ഒരു ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ന്യൂമാഹിയില്‍
മത്സ്യമാര്‍ക്കറ്റിന്റെ പിന്നിലെ ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു
ബൈക്ക് കണ്ടെടുത്തത്. ഈ ബൈക്കിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള
അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.
അതിനിടെ പിടിയിലായവരില്‍ കൊടി സുനിയും കൂട്ടുപ്രതി വായപ്പടച്ചി റഫീഖും
ഉണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. കുറ്റ്യാടിയിലെ ഒരു രഹസ്യകേന്ദ്രത്തില്‍
പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍
വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല