കായംകുളം: ചോരക്കുഞ്ഞിനെ റോഡരുകില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് എന്ന്
സംശയിക്കുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം കല്ലുംമൂട് സ്വദേശിനി
അംബിക (35)യെയാണ് കായംകുളം പോലീസ് രാവിലെ
കസ്റ്റഡിയിലെടുത്തത്.
നാണക്കേട് മൂലമാണ് കുട്ടിയെ റോഡില്‍
ഉപേക്ഷിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍
മറ്റൊരാളുമായി അടുപ്പത്തിലായിരുന്നതായി പറയപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ്
കായംകുളം കുറ്റിത്തെരുവ് മുസ്്ലിം പള്ളിക്ക് സമീപമുള്ള റോഡരുകിലാണ്
പെണ്‍കുഞ്ഞിനെ കണെ്ടത്തിയത്. ഇതിനിടെ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല