പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍.
ഗവര്‍ണര്‍ വിശദീകരണം തേടിയാല്‍ മറുപടി നല്‍കുമെന്ന് മന്ത്രി എ.കെ ബാലന് വ്യക്തമാക്കി. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ഭരണഘടന അനുസരിച്ചാണ് എന്നും നിയമമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കേന്ദ്രവുമായി ഏറ്റുമുട്ടുന്ന വിഷയം മാത്രം ഗവര്‍ണറെ അറിയിച്ചാല്‍ മതി എന്നാണ് ചട്ടം.
എല്ലാ കാര്യത്തിലും അനുമതി വാങ്ങണമെന്നില്ല. ഗവര്‍ണറുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി എ.കെ ബാലന് പറഞ്ഞു. ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ തോന്നുന്നുവെങ്കില്‍ വിഷമമുണ്ടെന്നും മന്ത്രി വ്യക്തമാക്കി