ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലുള്ളവര് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല സിനിമകള്‍ കാണാനെന്ന വിവാദ പരാമര്‍ശവുമായി നീതി ആയോഗ് അംഗം വി.കെ. സരസ്വത്. കാഷ്മീരില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ എന്താണ് പ്രശ്നം? ഇന്റര്‍നെറ്റിലൂടെ എന്താണ് അവിടെയുള്ളവര്‍ കാണുന്നത്? അശ്ലീല സിനിമകള്‍ കാണുന്നതല്ലാതെ അവര്‍ മറ്റൊന്നും ഇന്റര്‍നെറ്റില്‍ ചെയ്യുന്നില്ലെന്നും സരസ്വത് പറഞ്ഞു.
ധിരുഭായി അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജിയുടെ ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പ്രദേശത്ത് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയത് രാജ്യത്തെ സാമ്ബത്തിക മേഖലയെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സരസ്വത് വ്യക്തമാക്കി.