തെലുങ്ക് സ്റ്റൈലിഷ് താരം അല്ലു അര്ജുന് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്ത്. ചിത്രം തിയേറ്ററുകളിലെത്തി ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ മികച്ച പ്രേക്ഷക പ്രതികരണം തേടി വിജയകരമായി മുന്നേറുകയാണ്. ആന്ധ്രയില്‍ മാത്രമല്ല, വിദേശ മാര്‍ക്കറ്റിലും വമ്ബന്‍ കളക്ഷനാണ് ചിത്രം കൊയ്യുന്നത്.
ഇപ്പോഴിതാ ചിത്രം എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഠ ചിത്രം ബാഹുബലി 2 വിന്റെ റെക്കോര്‍ഡ് ഭേദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലന്‍ഡില്‍ അങ്ങ് വൈകുണ്ഠാപുരത്ത് തകര്‍ത്തത് ബാഹുബലി 2 വിന്റെ കളക്ഷന്‍ റെക്കോര്‍ഡാണ്. ന്യൂസിലന്‍ഡിലെ വെറും മൂന്നു ലൊക്കേഷനുകളില്‍ നിന്ന് 34,625 ഡോളറാണ് അല്ലു അര്ജുന് ചിത്രം പ്രീമിയര്‍ കളക്ഷനായി നേടിയത്. അഞ്ച് ഷോകളില്‍ നിന്നാണ് ഈ കളക്ഷന്‍ നേടിയത്. എന്നാല്‍ 21,290 ഡോളേഴ്സ് മാത്രമാണ് ബാഹുബലി 2 വിന് ന്യൂസിലന്‍ഡില്‍ നിന്നും ലഭിച്ച പ്രീമിയര്‍ കളക്ഷന്‍. ഓസ്ട്രേലിയയില്‍ നടന്ന പ്രീമിയറില്‍ നിന്നും നോണ്‍-ബാഹുബലി റെക്കോര്‍ഡ് സൃഷ്ടിക്കാനും അങ്ങ് വൈകുണ്ഠാപുരത്തിന് കഴിഞ്ഞു.
557,825 ഡോളേഴ്സ് ആണ് അമേരിക്കയില്‍ നടന്ന പ്രീമിയറില്‍ നിന്ന് ഈ ചിത്രം നേടിയത്. 151 ലൊക്കേഷനിലാണ് അമേരിക്കയില്‍ ഈ ചിത്രം എത്തിയത്. 185 ലൊക്കേഷനുകളിലായാണ് വിദേശത്ത് ഈ ചിത്രത്തിന്റെ പ്രീമിയറുകള്‍ നടന്നത്. സിംഗപ്പൂരിലെ അല്ലു അര്‍ജുന്റെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന ചിത്രമായും അങ്ങ് വൈകുണ്ഠാപുരത്ത് മാറി.
പ്രശസ്ത സംവിധായകന് ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഗീത ആര്‍ട്സ്, ഹാരിക ആന്‍ഡ് ഹസീന് ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായി മലയാളികളുടെ പ്രിയ താരം ജയറാമും വേഷമിടുന്നു. ചിത്രത്തില്‍ തബുവും ഒരു നിര്‍ണ്ണായക വേഷത്തിലെത്തുന്നു. പൂജ ഹെഗ്ഡെ, നിവേദ പെതുരാജ് എന്നിവരാണ് നായികമാര്‍. ഗോവിന്ദ് പദ്മസൂര്യ, സമുദ്രക്കനി, സച്ചിന് കെദേഖര്‍, നവദീപ്, സുശാന്ത്, രോഹിണി, സുനില്‍, ഹര്ഷവര്ധന്, രാജേന്ദ്ര പ്രസാദ് എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.