1 . കഥാകൃത്തുക്കള്‍ അവരുടെ നല്ല കഥകള്‍ അയച്ചുതരുക. ഈ ആഴ്ച്ച കഥകള്‍ക്ക് പ്രാധാന്യം നല്‍കാം.
താഴപറയുന്ന വിഷയങ്ങളെക്കുറിച്ച് ഒരു ചര്‍ച്ചയും ആകാം.
1 . ഇവിടത്തെ എഴുത്തുകാരേക്കാള്‍ നാട്ടിലെ എഴുത്തുകാരുടെ രചനകള്‍ വായിക്കാന്‍ എന്തുകൊണ്ട് അമേരിക്കന്‍ മലയാളികള്‍ ഇഷ്ടപ്പെടുന്നു.
2 . ഇ മലയാളി ഇപ്പോള്‍ ഉള്‍പ്പെടുത്തുന്ന പംക്തികള്‍ കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്ന പംക്തികള്‍ ഏതെല്ലാം. കഥകളോ, കവിതകളോ, ലേഖനങ്ങളോ, നര്‍മ്മങ്ങളോ കൂടുതല്‍ താല്‍പ്പര്യം.
3 . അമേരിക്കയില്‍ മലയാള സാഹിത്യം പുതു തലമുറയിലേക്കും വളരാന്‍ പത്രമെന്ന നിലയില്‍ ഇമലയാളി എന്ത് ചെയ്യണം.? എഴുത്തുകാര്‍ എന്ത് ചെയ്യണം.?
4 .ഇവിടത്തെ എഴുത്തുകാരുടെ നല്ല രചനകളെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
5 . അങ്ങനെ തിരഞ്ഞെടുത്ത കൃതികളെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച ഇ മലയാളിയില്‍ നടത്തുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.
6 . മതങ്ങള്‍ക്ക് സംഭാവന ചെയ്യുന്നപോലെ എന്തുകൊണ്ട് ഭാഷക്ക് സംഭാവന ചെയ്യാന്‍ അമേരിക്കന്‍ മലയാളികള്‍ മടിക്കുന്നത്.
7 . ഇവിടത്തെ എഴുത്തുകാര്‍ പ്രതിഫലം ഇല്ലാതെ എഴുതുമ്പോള്‍ അവരെ അംഗീകരിക്കാന്‍ ഇമലയാളി പ്രതിവര്‍ഷം അവാര്‍ഡുകള്‍ നല്കുന്നെങ്കിലും അവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ കൊടുക്കാന്‍ ധനികരായ ഭാഷ പ്രേമികളായ ആളുകള്‍ മുന്നോട്ട് വരുമോ?
8. നിങ്ങള്‍ ഇയ്യിടെ ഇമലയാളിയില്‍ വായിച്ച നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തിലെ ലേഖനമായോ എഴുതി അയക്കുക.