ഡെമോക്രാറ്റ് ഭാഗത്തു നിന്നുമുള്ള അന്യായഭാഗ വാദങ്ങള്‍ കഴിഞ്ഞു, ഇനി പന്ത് ട്രംപിന്റ്റെ കളത്തില്‍. കോണ്ഗ്രസ്മാന്ആദം ഷിഫ്റ്റ് നയിച്ച ടീം പന്തുമായി ഗോള്‍ പോസ്റ്റിലേയ്ക്ക് ഓടി, എന്നാല്‍ ഗോളടി നടന്നിട്ടില്ല എന്നാണ് പൊതു ധാരണ.
രണ്ടുവകുപ്പുകളാണ് ഡെമോക്രാറ്റ്സ് സെനറ്റ് വേദിയില്‍ അവതരിപ്പിച്ചത്. ഒന്ന്, അധികാര ദുര്‍വ്വിനിയോഗം രണ്ട് കോണ്‍ഗ്രസ്സിന് പ്രതിബന്ധം സൃഷ്ടിച്ചു. രണ്ടു വകുപ്പുകളും കുറ്റകരം എന്നു തെളിയിക്കുന്നതിന് ശക്തമായ സാക്ഷികള്‍, തെളിവുകള്‍ ഇവയ്ക്കു പകരം പലരുടേയും അഭിപ്രായങ്ങളും നിഗമനങ്ങളുമാണ് നാം കേട്ടതും കണ്ടതും.
യുക്രൈന് ഭരണത്തിന് അനുവദിച്ച ധനസഹായം കൊടുക്കുന്നതിന് താമസിപ്പിച്ചു, അതിനു വ്യവസ്ഥകള്‍ വച്ചു, അതും സ്വകാര്യമായ ലാഭത്തിന്. മൂന്നു ദിനങ്ങള്‍ ഹൗസ് മാനേജര്‍സ് ദൃശ്യ വാചക രൂപങ്ങളില്‍ പലേ രേഖകളും അഭിപ്രായങ്ങളുംതനിയവര്ത്തനം നടത്തി നമ്മുടെ മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ്റിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനുള്ള കുറ്റങ്ങളുടെ നിലയിലേയ്ക്ക് എത്തിയോ എന്നു ചോദിച്ചാല്‍ എത്തിയിട്ടില്ല.
സഹായം ഏതാനും ദിനങ്ങള്‍ താമസിച്ചു എന്നല്ലാതെ യുക്രൈനു കിട്ടാതിരുന്നില്ല. താമസിച്ചു എന്നതിന്റെ കാരണം ട്രമ്പ് യുക്രൈന് പ്രസിഡന്റ്റിനോട് തന്റ്റെ ഭാവി തിരഞ്ഞെടുപ്പു എതിരാളി ജോ ബൈഡനു പ്രശ്നമുണ്ടാകുന്ന രീതികളില്‍ അന്വേഷണങ്ങള്‍ നടത്തണം എന്നാവശ്യപ്പെട്ടുവെന്ന ആരോപണവും. ഇതിനും വിശ്വസനീയമായതെളിവുകള് ഇല്ല. യുക്രൈനില്‍ നിരവധി അഴിമതി പുരണ്ടവര്‍ ഭരണത്തില്‍ ഉണ്ട് എന്നത് യു സ് കോണ്‍ഗ്രസ്സിനറിയാം. ഇതിനു മുന്‍പും ധനസഹായം മരവിപ്പിച്ചിട്ടുണ്ട്.
ട്രമ്പ് ഫോണില്‍ സംസാരിക്കുന്നത് ജൂലൈ 25 ന്. ആ സംസാരത്തിന്റെ രൂപരേഖകള്‍ നാം കണ്ടു. അതില്‍ ആദ്യമേ ഒരു ക്ലൗഡ് സ്ട്രൈക് എന്ന കമ്പ്യൂട്ടര്‍ വിവരശേഖരണ സംവിധാനത്തെപ്പറ്റി പ്രതിപാദിച്ചു ഇതും 2016 തിരഞ്ഞെടുപ്പുമായി എന്തോ ബന്ധമുണ്ടന്നും അതിന്റെ രേഖകള്‍ യുക്രൈനില്‍ എത്തി അത് അന്വേഷിക്കണം. അവസാന ഭാഗത്തു ജോ ബൈഡനെയും പരാമര്‍ശിച്ചു. എന്നാല്‍ ആ സമയം ബൈഡന് മാത്രമല്ല വരുവാനിരിക്കുന്ന2020 തിരഞ്ഞെടുപ്പു വേദിയില്‍ ട്രംപിനെ തോല്‍പ്പിക്കുന്നതിന് അരങ്ങത്തുള്ളത്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. അതില്‍ അന്ന് മുന്‍നിരയില്‍ നിന്നവര്‍ എലിസബത്ത് വാറന്‍, കമല ഹാരിസ്. അപ്പോള്‍ ബൈഡന് മാത്രമല്ല എതിരാളി?
വകുപ്പു രണ്ട്, കോണ്‍ഗ്രസ്സ് അന്വേഷണങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ട്ടിച്ചു. ഇവിടെ ഭരണഘടന ഒരു വാദമുഖം. മൂന്നു ശാഖകള്‍ക്കും എക്സിക്യൂട്ടീവ് പ്രിവിലീജ് ഭരണഘടന നല്കുന്ന സംരക്ഷണമാണ്. ആ സാഹചര്യത്തില്‍ പരസ്പരം വിവരങ്ങള്‍ ആവശ്യപ്പെടാം അതിനുപരി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നതിന് ആജ്ഞാപിക്കുവാന്‍ പറ്റില്ല. സബ്പീന നല്‍കാം. അതു നിരസിച്ചാല്‍ അടുത്തപടി കോടതിയെ സമീപിക്കുകയാണ്. കോടതിവേണം തീരുമാനിക്കുവാന്‍ പ്രസിഡന്റ്റിന് എക്സിക്യൂട്ടീവ് പ്രിവിലേജ് ഉണ്ടോ എന്നത്.അത് ഹൗസ് ചെയ്തിട്ടില്ല.
ഇന്നലെ ആദം ഷിഫ്റ്റ് വാദമുഖങ്ങള്‍ അവസാനിപ്പിക്കുന്ന വേളകളില്‍ പലവട്ടം സൂചിപ്പിച്ചു അടുത്ത തിരഞ്ഞെടുപ്പില്‍ ട്രംപിന് മത്സരിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടണം. അതിന് ഇമ്പീച്ച്മെന്റ് അത്യാവശ്യം. അനുവദിച്ചാല്‍ ട്രമ്പ് ഇനിയും കള്ളത്തരങ്ങള്‍ കാട്ടി വിജയിക്കും.
ഇനിയത്തെ 24 മണിക്കൂറുകള്‍ ട്രമ്പ് പ്രതിരോധ പക്ഷത്തിനുള്ളത്. രാവിലെ 10-നു് പരിപാടികള്‍ തുടങ്ങും എന്നാണ് അറിവ്. ഹൗസ് മാനേജേര്‍സ് ശ്രമിച്ചതുപോലെതന്നെ ഇവരും വാദമുഖങ്ങള്‍ സെനറ്റിനു മുന്നില്‍ അവതരിപ്പിക്കും. അതിനുശേഷം മാത്രമേ സെനറ്റ് തീരുമാനിക്കുകയുള്ളു വിചാരണയുടെ ഗതി എങ്ങോട്ടെന്ന്.