വിയന്ന: വിയന്ന മലയാളി അസോസിയേഷന് ജോയിന്റ് സെക്രട്ടറി ജിമ്മി തോമസിന്റെ പിതാവ് , മുട്ടുചിറ കുടിയത്തുകുഴിപ്പില്‍ പി.എം. തോമസ് നിര്യാതനായി. സംസ്കാരം ഞായര്‍ ഉച്ചകഴിഞ്ഞു 2.30 ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനപള്ളിയില്‍.
ഭാര്യ റിട്ട. അധ്യാപിക കൊച്ചുത്രേസ്യ. മറ്റു മക്കള്‍ ജോര്‍ജ്, റോസ്.മരുമക്കള്‍ സൗമിനി മാരിപ്പുറത്ത് (പയസ്മൗണ്ട്), ടെറിന്‍ ഈട്ടിക്കല്‍ (കുമളി ), അനുജ പത്തുപറയില്‍ ( വൈക്കം).
പരേതന് കോതനല്ലൂര്‍ ഇമ്മാനുവേല്‍ ഹൈസ്കൂളിലെ പ്രധാന അധ്യാപകനായും കോട്ടയം കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍