ബോളിവുഡിലെ പ്രിയ താരജോഡികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇവരുടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. രണ്‍വീറിന്റെ ഏറ്റവും പുതിയ ചിത്രമാണ് '83'. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചെന്നൈയിലേക്ക് വന്ന രണ്‍വീറിന് തിരിച്ചു വരുമ്ബോള്‍ വാങ്ങിക്കാനുള്ള സാധനങ്ങളുടെ വലിയൊരു ലിസ്റ്റ് തന്നെ നല്‍കിയിരിക്കുകയാണ് ഭാര്യ ദീപികാ പദുക്കോണ്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതവും 1983 ലെ ലോകകപ്പ് വിജയവും പ്രമേയമാക്കി ഒരുക്കുന്ന സ്പോര്‍ട്സ് ചിത്രമാണ് '83'. ചിത്രത്തില്‍
രണ്‍വീര്‍ സിംഗ് കപില്‍ദേവായി എത്തുമ്ബോള്‍ ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ കപിലിന്റെ ഭാര്യ റോമിയുടെ വേഷത്തിലെത്തുന്നത്. തമിഴ് താരം ജീവയാണ് എസ് ശ്രീകാന്തായി എത്തുന്നത്. ബജ്റംഗി ഭായ്ജാന്, ട്യൂബ്ലൈറ്റ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കബീര്‍ ഖാന് ആണ് ചിത്രത്തിന്റെ സംവിധായകന്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഏപ്രില്‍ പത്തിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.