താന്‍ മുസ്ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരുമാണെന്ന് ഷാരൂഖ്, കയ്യടിച്ച് സോഷ്യല്‍മീഡിയ
Published on 26 January, 2020
ന്യൂഡല്‍ഹി: മതേതര കാഴ്ചപ്പാടുകള്‍ ആവര്‍ത്തിച്ച് വീണ്ടും കൈയടി നേടി ബോളിവുഡ് താരം ഷാരൂഖ് ഖാന്. താന്‍ മുസ്ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരുമാണെന്നുള്ള ഷാരൂഖിന്‍െറ പ്രസ്താവന ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മക്കളുടെ സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷാഫോമില്‍ മതം ചോദിക്കുന്ന ഭാഗത്ത് 'ഇന്ത്യന്‍' എന്നാണ് രേഖപ്പെടുത്തിയതെന്നും ഷാരൂഖ് വ്യക്തമാക്കി. വീട്ടില്‍ ഒരിക്കലും മതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താറില്ലെന്ന് മുമ്പും ഷാരൂഖ് വെളിപ്പെടുത്തിയിട്ടുണ്ട്. &ിയുെ;ഒരു ചാനലിന്‍െറ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു ഷാരൂഖ്.
'ഞങ്ങള്‍ ഒരിക്കലും മതത്തെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. എന്‍െറ ഭാര്യ ഹിന്ദുവാണ്. ഞാന്‍ മുസ്ലിമും. ഞങ്ങളുടെ മക്കള്‍ ഇന്ത്യക്കാരും. മക്കളെ സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് അപേക്ഷാഫോമില്‍ മതം ഏതെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. ചെറുതായിരിക്കുമ്പോള്‍ മകള്‍ ഒരിക്കല്‍ എന്നോട് ചോദിക്കുകയുമുണ്ടായി'പപ്പ, നമ്മള് ഏത് മതത്തില്‍പ്പെട്ടവരാണ്' എന്ന്. ഞാന്‍ അതില്‍ എഴുതിയത് നമ്മള് ഇന്ത്യക്കാര്‍ ആണെന്നാണ്. ഞങ്ങള്‍ക്ക് മതമില്ല. ഉണ്ടാവുകയുമില്ല' ഷാരൂഖ് പറഞ്ഞതിനെ നിറഞ്ഞ കൈയടിയോടെയാണ് മത്സരാര്ഥികളും അവതാരകരും വിധികര്‍ത്താക്കളും കാണികളും സ്വീകരിച്ചത്. ഇതിന്‍െറ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കപ്പെട്ടതോടെ വൈറലായിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല