കോബി ബ്രയന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
Published on 26 January, 2020
ബാസ്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റ് (41) കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. 13-കാരിയായ മകള്‍ ജിയാനയടക്കംഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.
ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.
മകള്‍ ജിയാനയെ ബാസകറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം.കോബിയുടെ സ്വന്തം ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അതേത്തൂടര്ന്ന് സമീപത്ത് തീയും പടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
എക്കാലത്തെയും മികച്ച ബാസ്കറ്റ് ബോള്‍ കളിക്കാരനെന്നാണ് കോബി ബ്രയാന്റ് അറിയപ്പെടുന്നത്. 20 വര്‍ഷം നീണ്ട കായിക ജീവിതം മുഴുവന്‍ ചിലവഴിച്ചത് ലോസ് ആഞ്ചലസ് ലേക്കേഴ്സ് ടീമിനൊപ്പമായിരുന്നു. ഫിലഡല്‍ഫിയ സ്വദേശിയായ് കോബിയെ ഹൈസ്കൂളില്‍ നിന്നു തന്നെ സെലക്ട് ചെയ്യുകയായിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല