മലയാളികളുടെ പ്രിയ നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്. കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അന്‍പതോളം സിനിമകളില്‍ വേഷമിട്ട ഭാമ കുറച്ചു കാലങ്ങളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.