ചൈനയിലേക്കുള്ള ഡെല്‍റ്റ, അമേരിക്കന്‍, യുണൈറ്റഡ് വിമാന സര്‍വിസുകള്‍ നിര്‍ത്തുന്നു
പി പി ചെറിയാന് Published on 31 January, 2020
ന്യൂയോര്‍ക്ക്: ചൈനയില്‍ പതിനായിരത്തിലധികം പേരില്‍ കോറോണോ വൈറസ് കണ്ടെത്തുകയും ഇരുനൂറിലധികം പേര് മരിക്കുകയും ചെയ്തസാഹചര്യത്തില്‍ ചൈന മെയിന്‍ ലാന്‍ഡിലേക്കു സര്‍വീസ് നിര്ത്തുന്നതായിപ്രധാന അമേരിക്കന്‍ വിമാന കമ്പനികള്‍ അറിയിച്ചു.
ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു അമേരിക്കന്‍ ഗവണ്മെന്റും നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ് ഇന്നു മുതല്‍ മാര്‍ച്ച് 28 വരെയും, ഡെല്‍റ്റ എയര്‍ലൈന്‍സ് ഫെബ്രു 6 മുതല്‍ ഏപ്രില്‍ വരെയും,യുണൈറ്റഡ് എയര്‍ലൈന്‍സ് ഫെബ്രു 6 മുതല്‍ 28 വരെയുമാണ് തത്കാലം സര്‍വീസ് നിര്‍ത്തിവെക്കുന്നത്.
ആഗോളതലത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 28000 ലധികം വരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ് അറ്റെന്‍ഡന്റ്സ് യൂണിയന് ചൈനയിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കണമെന്ന് ഫെഡറല്‍ ഗവണ്മെന്റില് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ചൈന മെയിന്‍ ലാന്ഡിലേക്ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അടിയന്തിരമായി ബന്ധപ്പെടണമെന്നും കമ്പനി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല