ജനുവരി 26ന് അമേരിക്കയില്‍ ഹൂസ്റ്റണിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജരുടെ ഫോറമായ ഇന്‍ഡോ-്അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉല്‍ഘാടനം സ്റ്റാഫോര്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വളരെ പ്രൗഡോജ്ജ്വലമായ രീതിയില്‍ നടന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോര്‍ട്ട്ബെന്റ് കൗണ്ടി ചെയര്‍ ലിന്‍ഡ ഹൗവെല്‍ ഫോറം ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ചടങ്ങ് വളരെ ശ്രദ്ധേയമായി മാറി.
മാനുഷിക മൂല്യങ്ങളായ ദൈവവിശ്വാസം ഉറച്ച കുടുംബ ജീവിത അടിത്തറ, ധാര്‍മ്മികത എന്നിവ ഉയര്‍ത്തികൊണ്ടു വരുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിജ്ഞാബന്ധമാണെന്ന് യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, നിയമ വിരുദ്ധ കുടിയേറ്റം തുടങ്ങിയവയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം തൊഴിലില്ലായ്മാ നിരക്ക് മറ്റേതു വര്‍ഷത്തേക്കാള്‍ കുറവാണെന്നും, സുശക്തമായ ഒരു സമ്പദ് വ്യവസ്ഥയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിഭാവനം ചെയ്യുന്നതെന്നും, സുശക്തമായ അതിര്‍ത്തികള്‍ അതിര്‍ത്തികള്‍ നിര്‍മ്മിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബന്ധമാണെന്നും പാര്‍ട്ടി ഫോര്ബെന്ന്റ് കൗണ്ടി ചെയര്‍ തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഈ ഫോറം ഉല്‍ഘാടനം ചെയ്യുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
ഫാമിലി ഫസ്റ്റ് അതാണ് തന്റെ കാഴ്ചപ്പാടെന്ന് ഡിസ്ട്രിക്റ്റ് ജ്ഡ്ജ്(505) ഡേവിഡ് പെര്വിന് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് റപ്രസെന്റേറ്റീവ് ആയി മത്സരിക്കുന്ന ടോം വിരിപ്പന്‍, ഫോര്‍ട്ട്ബെന്റ് ടാക്സ് അസ്സസ്സര്‍-കലക്ടര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജെയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ ഡീന്‍ ഹെര്ബക്ക്(Dean Hrbacek), മാറ്റ് മോര്ഗന്, ചാഡ് ബ്രിഡ്ജസ് ജെയിംസ് പ്രിസെല്ലര്, മനിഷ് സെത്ത് തുടങ്ങിയ നിരവധി സ്ഥാനാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.
മിസ്. വെര്‍ന കോലേഷോ-ജോണ്സണ് പരിപാടികളുടെ എം.സി. ആയി പ്രവര്‍ത്തിച്ചു.
മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റുമാരായ മൈസൂര്‍ തമ്പി, കെന്നോയി ജോസഫ് തുടങ്ങിയവര്‍ പരിപാടികളില്‍ സന്നിഹിതരായിരുന്നു. മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും ഫോമാ നേതാവുമായ ശ്രീ.തോമസ് ഓലിയാംകുന്നേല്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
വരും ദിനങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതാക്കളെ സംഘടിപ്പിച്ചുകൊണ്ട് സ്റ്റഡി ക്ലാസ്സുകള്‍ സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ ഫോറം ഭാരവാഹികള്‍ തീരുമാനിച്ചു. ഈ മാര്‍ച്ച് 3ന് നടക്കുന്ന ഇലക്ഷനില്‍ വോട്ടവകാശമുള്ള എല്ലാവരും വോട്ടുചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ഫോറം പ്രസിഡന്റ് ഡോ.മാത്യു വൈരമണ് അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ജെയിംസ് ചാക്കോ മുട്ടുങ്കല്‍ സ്വാഗതം ആശസിച്ചു. പ്രവീണ്‍ ജോസ് നന്ദി പ്രസംഗം നടത്തി. അത്താഴ വിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു. ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ.മാത്യു വൈരമണ്(പ്രസിഡന്റ്)-281 857 7538, ജെയിംസ് ചാക്കോ മുട്ടുങ്കല്‍(സെക്രട്ടറി)-832 490 7757.